ജി.ഐ.എസ്.
ജിയോഗ്രഫിക് ഇൻഫൊർമേഷൻ സിസ്റ്റം എന്നതിന്റെ ചുരുക്കെഴുത്താണ് ജി.ഐ.എസ്. ഭൂപടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കമ്പ്യൂട്ടിംഗ് എന്ന് ലളിതമായി ഇതിനെ നിർവചിക്കാം. ഒരു വിവരത്തെ, അനുബന്ധമായുള്ള സ്ഥലത്തിന്റെ കൂടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുക, വിശദീകരിക്കുക, ചിത്രീകരിക്കുക തൂടങ്ങിയവയാണ് ജി.ഐ.എസ് ഉമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങൾ.
സാങ്കേതികമായി, ജി.ഐ.എസ് ഉമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ രണ്ടായി തിരിക്കാം.
- വിവരങ്ങളുടെ ശേഖരണവും ഭൂപടനിർമ്മാണവും
- വിവരങ്ങളുടെ അപഗ്രഥനവും ചിത്രീകരണവും
ലാൻഡ് സർവേ, ഫോം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സർവേ, ഉപഗ്രഹ ചിത്രങ്ങൾ, ഏരിയൽ ഫോട്ടോഗ്രാഫി, ജിപിഎസ്, ടോട്ടൽ സ്റ്റേഷൻ തുടങ്ങിയ സങ്കേതങ്ങളുപയോഗിച്ചാണ് ജി.ഐ.എസ് വിവരങ്ങൾ ശേഖരിക്കുന്നത്. ഫോട്ടോഗ്മാമെട്രി, റിമോട്ട് സെൻസിംഗ്, കാർട്ടോഗ്രാഫി എന്നീ ശാസ്ത്രശാഖകൾ ഇതുമായി ബന്ധപ്പെട്ടതാണ്.
ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സ്ഥലഅടിസ്ഥാനത്തിലുള്ള വിശകലനത്തിന് വിധേയമാക്കുന്നു. ജി.ഐ.എസ് അടിസ്ഥാനമാക്കുയുള്ള വിവരവിശകലനം ഉപയോഗപ്പെടുത്തുന്ന ഏതാനും മേഖലകൾ താഴെകൊടുക്കുന്നു.
- വിഭവ മാനേജ്മെന്റ്
- നികുതി പിരിക്കലും മാനേജ്മെന്റും
- ചരക്കുകളുടെ നീക്കം
- ജലവിതരണം, ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ