Jump to content

ജയ്പാൽ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. ജയ്പാൽ റെഡ്ഡി
കേന്ദ്ര, ശാസ്ത്ര-സാങ്കേതിക, ഭൗമ വകുപ്പ് മന്ത്രി
ഓഫീസിൽ
2012-2014
മുൻഗാമിവയലാർ രവി
പിൻഗാമിജിതേന്ദ്ര സിംഗ്
കേന്ദ്ര, പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2012
മുൻഗാമിമുരളി ദേവ്റ
പിൻഗാമിഎം.വീരപ്പ മൊയ്ലി
ലോക്സഭാംഗം
ഓഫീസിൽ
2009, 2004, 1999, 1998, 1984
മണ്ഡലംചെവല്ല, മിരിയാൽഗുഡ, മഹാബ്നഗർ
രാജ്യസഭാംഗം
ഓഫീസിൽ
1997-1998, 1990-1996
മണ്ഡലംആന്ധ്ര പ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം1942 ജനുവരി 16
മദുഗുൽ ജില്ല, മഹാബ്നഗർ, ആന്ധ്ര പ്രദേശ്
മരണംജൂലൈ 28, 2019(2019-07-28) (പ്രായം 77)
ഹൈദരാബാദ്, തെലുങ്കാന
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്(1999-2019, 1962-1978)
  • ജനതാ പാർട്ടി (1978-1999)
പങ്കാളിലക്ഷ്മി റെഡ്ഡി
കുട്ടികൾ2 son and 1 daughters
As of 18 ഡിസംബർ, 2022
ഉറവിടം: പതിനഞ്ചാം ലോക്സഭ

2012 മുതൽ 2014 വരെ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൗമ വകുപ്പ് മന്ത്രിയായിരുന്ന ആന്ധ്ര പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു എസ്. ജയ്പാൽ റെഡ്ഢി.(1942-2019)[1][2] അഞ്ച് തവണ ലോക്സഭാംഗം, ആറു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3][4][5]

ജീവിതരേഖ

[തിരുത്തുക]

ആന്ധ്ര പ്രദേശിലെ മഹാബ്നഗറിലെ മദുഗുൽ ജില്ലയിൽ ദുർഗാ റെഢിയുടേയും യശോദാമ്മയുടേയും മകനായി 1942 ജനുവരി 16ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ.ഇംഗ്ലീഷിൽ ബിരുദം നേടി.

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയായാണ് രാഷ്ട്രീയ പ്രവേശനം. 1962-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായെങ്കിലും 1978-ലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നു. പിന്നീട് 21 വർഷത്തിന് ശേഷം 1999-ൽ കോൺഗ്രസിൽ തിരിച്ചെത്തി.

1998-ൽ ഐ.കെ.ഗുജറാൾ പ്രധാനമന്ത്രിയായിരുന്ന ഐക്യമുന്നണി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന ജയ്പാൽ റെഡ്ഢി ഒന്ന്, രണ്ട് യു.പി.എ സർക്കാരുകളിൽ കാബിനറ്റ് വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.

1998 മുതൽ 2014 വരെ ലോക്സഭാംഗമായിരുന്നു. ഏറ്റവും മികച്ച പാർലമെൻ്റേറിയനുള്ള അവാർഡ് 1999-ൽ ജയ്പാൽ റെഡ്ഢിക്ക് ലഭിച്ചു.

പ്രധാന പദവികളിൽ

  • 1965-1971 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, ആന്ധ്ര പ്രദേശ്
  • 1969-1972 : ജനറൽ സെക്രട്ടറി, ആന്ധ്ര പി.സി.സി
  • 1969-1984 : നിയമസഭാംഗം, (4)
  • 1979-1988 : ജനതാ പാർട്ടി, ദേശീയ നിർവാഹക സമിതി അംഗം
  • 1984 : ലോക്സഭാംഗം, (1)
  • 1985-1986 : ജനതാ പാർട്ടി, ദേശീയ ജനറൽ സെക്രട്ടറി
  • 1990-1996 : രാജ്യസഭാംഗം, (1)
  • 1997-1998 : രാജ്യസഭാംഗം, (2)
  • 1991-1992 : രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്
  • 1997-1998 : കേന്ദ്ര, കാബിനറ്റ് വകുപ്പ് മന്ത്രി
  • 1998 : ലോക്സഭാംഗം, (2)
  • 1999 : ലോക്സഭാംഗം, (3)
  • 2004 : ലോക്സഭാംഗം, (4)
  • 2004-2005 : കേന്ദ്ര, കാബിനറ്റ് വകുപ്പ് മന്ത്രി
  • 2006, 2009-2011 : കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി
  • 2009 : ലോക്സഭാംഗം, (5)
  • 2011-2012 : കേന്ദ്ര, പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി
  • 2012-2014 : കേന്ദ്ര ശാസ്ത്ര-സാങ്കേതിക, ഭൗമ വകുപ്പ് മന്ത്രി[6]

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2019 ജൂലൈ 28ന് ഹൈദരാബാദിൽ വച്ച് അന്തരിച്ചു.[7][8]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മുതിർന്ന കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി അന്തരിച്ചു" https://www.manoramaonline.com/news/latest-news/2019/07/28/former-union-minister-jaipal-reddy-dies.amp.html
  2. "മുതിർന്ന കോൺഗ്രസ് നേതാവ് എസ്. ജയ്പാൽ റെഡ്ഡി അന്തരിച്ചു, Jaipal Reddy,jaipal reddy,jaipal reddy death,jaipal reddy demise,jaipal reddy malayalam,jaipal reddy" https://www.mathrubhumi.com/amp/news/india/s-jaipal-reddy-former-union-minister-and-congress-leader-passes-away-1.3994206
  3. "Former Union Minister S. Jaipal Reddy passes away at 77 - The Hindu" https://www.thehindu.com/news/national/former-union-minister-s-jaipal-reddy-passes-away/article61590727.ece/amp/
  4. "Jaipal Reddy: The Congress leader behind creation of Telangana | Who Is News,The Indian Express" https://indianexpress.com/article/who-is/who-was-jaipal-reddy-passes-away-5858233/lite/
  5. "Jaipal Reddy dared to challenge Indira Gandhi over Emergency" https://www.onmanorama.com/news/india/2019/07/28/jaipal-reddy-congress-leader-profile.amp.html
  6. "Former Union minister Jaipal Reddy dies at 77 - The Economic Times" https://m.economictimes.com/news/politics-and-nation/former-union-minister-jaipal-reddy-dies-at-77/amp_articleshow/70416559.cms
  7. "Former Union minister Jaipal Reddy passes away at 77, Jaipal Reddy, veteran congress leader" https://englisharchives.mathrubhumi.com/news/india/former-union-minister-jaipal-reddy-passes-away-at-77-1.3994216 Archived 2022-12-18 at the Wayback Machine.
  8. "Jaipal Reddy cremated with state honours | Latest News India - Hindustan Times" https://www.hindustantimes.com/south/jaipal-reddy-cremated-with-state-honours/story-BRqptgL1uLRurLHS0XO1NI_amp.html
"https://ml.wikipedia.org/w/index.php?title=ജയ്പാൽ_റെഡ്ഡി&oldid=3919826" എന്ന താളിൽനിന്ന് ശേഖരിച്ചത്