ചെമ്മീൻ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്മീൻ മത്സ്യം
Aeoliscus strigatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Centriscinae
Genera and species
See text

അയോലിസ്കസ് സ്ട്രിഗാറ്റസ് എന്ന ശാസ്ത്രനാമമുള്ള മത്സ്യമാണ് ചെമ്മീൻ മത്സ്യം(Shrimp Fish). ഇന്ത്യൻ മഹാസമുദ്രത്തിന്റേയും ശാന്തസമുദ്രത്തിന്റേയും തീരപ്രദേശങ്ങളിലാണ് ഈ മത്സ്യം സാധാരണകാണപ്പെടുന്നത്.ഇവയ്ക്ക് പതിനഞ്ച് മുതൽ 20 സെന്റിമീറ്റർ വരെ നീളമുണ്ട്.

ഘടന[തിരുത്തുക]

ചെമ്മീൻ മത്സ്യത്തിന് പരന്ന് ഒതുങ്ങിയ ശരീരവും വക്കുകളുള്ള ഉദരപാളികളുമുണ്ട്.നീണ്ടുകൂർത്ത മുഖവും വശങ്ങളിൽ ഇരുണ്ട വരയുമുണ്ട്. വാലിനോടടുത്ത് മുള്ളുകളുള്ള ചിറകും കാണപ്പെടുന്നു.മുതുകു ചിറകുകളിലെങ്കിലും പൃഷ്ഠച്ചിറകുകളും വാൽച്ചിറകുകളും ഉപയോഗിച്ച് നീന്തുന്നു.കുത്തനെ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.ചെറിയചെമ്മീൻ,ലാർവ എന്നിവയാണ് ഭക്ഷണം.[1]

അവലംബം[തിരുത്തുക]

  1. മത്സ്യങ്ങളുടെ ലോകം- ഡി.സി ബുക്ക്സ് 2011. പു 109-110
"https://ml.wikipedia.org/w/index.php?title=ചെമ്മീൻ_മത്സ്യം&oldid=2727220" എന്ന താളിൽനിന്ന് ശേഖരിച്ചത്