ചെക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാങ്കില്‍ അംഗത്വമുള്ള ഒരു വ്യക്തി, ആവശ്യപ്പെടുമ്പോള്‍ പണം നല്‍കാനായി ബാങ്കിനോട് ആവശ്യപ്പെടുന്ന ഒരു വിനിമയശീട്ടാണ് ചെക്ക്. ഇത് എഴുതിക്കൊടുക്കുന്ന ഒരു പ്രമാണമാണ്. ഇതില്‍ പണം നല്‍കുന്നതിനുള്ള ആജ്ഞയും ഏതു നാണയത്തിലാണ് പണം നല്‍കേണ്ടത് എന്നും വ്യക്തമാക്കിയിരിക്കും.ആജ്ഞ പുറപ്പെടുവിക്കുന്നത് ബാങ്കില്‍ ഇടപാടുള്ള (അക്കൗണ്ടുള്ള)വ്യക്തിയായിരിക്കും.അയാള്‍ ചെക്കില്‍ ഒപ്പിടുന്നു. നേരെ മറിച്ച് ചെക്കുമായി ബാങ്കിനെ സമീപിക്കുന്ന വ്യക്തി ആരോ അയാള്‍ക്ക് പണം ലഭിക്കുമെങ്കില്‍ അതിനെ ബേറര്‍ ചെക്ക് എന്നും പറയുന്നു.ആവശ്യപ്പെടുന്ന സമയത്ത് തന്നെ പണമായി നല്‌കപ്പെടുന്നു എന്നതാണ് ഈ ചെക്കിന്റെ പ്രത്യേകത.ഇവയാണ് ഓപ്പണ്‍ ചെക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്.ഇതിന്‍ പ്രകാരം പണം നല്‌കിയത് ആര്‍ക്കാണെന്ന് ബാങ്കില്‍ രേഖകള്‍ ഒന്നും ഉണ്ടാവില്ല.ഇവ മോഷ്‌ടിക്കപ്പെട്ടതാണെങ്കിലും പണം ലഭിക്കും.എന്നാല്‍ ക്രോസ് ചെയ്‌ത ചെക്കുകള്‍ ഉടമസ്ഥനുമാത്രമേ ലഭിക്കുകയുള്ളു.
ചെക്ക് നല്‍കുമ്പോള്‍ ഇനി വരാനിരിക്കുന്ന തിയതിയിട്ട് നല്‌കപ്പെടാം. ചെക്കില്‍ എഴുതിയിരിക്കുന്ന തിയതിക്ക് മുമ്പ് പണം ആവശ്യപ്പെട്ടാല്‍ ലഭിക്കുകയില്ല.ചെക്ക് ബാങ്കില്‍ നല്‍കിയാല്‍ ബാങ്കര്‍ ഒപ്പും തിയതിയും പരിശോധിക്കുന്നു.ചെക്കിന് തിയതി വളരെ പ്രധാനമാണ്.സാധാരണ ഗതിയില്‍ നടപടിക്രമമനുസരിച്ച് ചെക്കിന്റെ കാലാവധി ആറു മാസമാണ്.അതിനുശേഷം ലഭിക്കുന്നവ പരിഗണിക്കപ്പെടുകയില്ല.
[തിരുത്തുക] ചെക്ക് ക്രോസ്സിങ്ങ്
ചെക്കിനു മുകളില്‍ സമാന്തരമായി ചെരിച്ച് രണ്ടു വരകള്‍ വരക്കുന്ന പ്രക്രിയയെ ചെക്ക് ക്രോസ്സിങ്ങ് എന്നു വിളിക്കുന്നു.സാധാരണയഅയി ചെക്കിന്റെ ഇടതു മൂലയിലാണ് ക്രോസ്സ് ചെയ്യുന്നത്.ഇത്തരത്തില്‍ ക്രോസ്സ് ചെയ്യുന്ന ചെക്കുകള്‍ ഒരു ബാങ്ക് അക്ൗണ്‍ട് മുഖേന മാത്രമേ മാറാന്‍ സാധിക്കുകയുള്ളു. താഴെ പറയുന്നവയാണ് ഭാരതത്തില്‍ നിലനില്ക്കുന്ന ചെക്ക് ക്രോസ്സിങ്ങ് രീതികള്‍.
- റെസ്ട്രിക്റ്റീവ് ക്രോസ്സിങ്ങ്
- നോട്ട് നെഗോഷിയബിള്‍ ക്രോസ്സിങ്ങ്
[തിരുത്തുക] ചെക്ക് മടക്കി അയക്കുന്ന സാഹചര്യങ്ങള്‍
- അക്കൗണ്ടുള്ള വ്യക്തി മരിച്ചുപോയതായി ബാങ്കില്‍ അറിവ് ലഭിക്കുക.
- ചെക്ക് കൈവശക്കാരന്‍ യഥാര്‍ത്ഥ അവകാശിയാണോ എന്ന് സംശയം ജനിക്കുക.
- നിയമ പ്രകാരം അക്കൗണ്ടില്‍ പണമില്ലാതെ വരിക.
- നിയമപ്രകാരമുള്ള തിയതി അല്ലാതെ വരിക.
- ചെക്ക് എഴുതിയ വ്യക്തി അതിന്‍പ്രകാരം പണം കൊടുക്കരുതെന്ന് ബാങ്കിനെ അറിയിക്കുക.
- ചെക്കില്‍ സംശയം തോന്നിപ്പിക്കുന്നതരത്തില്‍ വെട്ടിതിരുത്തലുകള്‍ ഉണ്ടായിരിക്കുക.
- അക്കൗണ്ടുകാരന്റെ ഒപ്പില്‍ സംശയം ഉണ്ടായിരിക്കുക.
- ചെക്കിന് നാശം സംഭവിക്കുക.
- പണം കൊടുക്കുന്നത് കോടതി തടയുക അക്കൗണ്ട് മരവിപ്പിക്കുക.
തക്കതായ കാരണങ്ങള്‍ ഇല്ലാതെ ബാങ്കിന് ചെക്ക് മടക്കിയയക്കാന്‍ അധികാരമില്ല.
[തിരുത്തുക] ചെക്ക്-കുറ്റം-ശിക്ഷ
ഒരു വ്യക്തി മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങുമ്പോള്‍ ചെക്ക് എഴുതിയ വ്യക്തിയെ കോടതി കുറ്റക്കാരനായി കാണുന്നു ഇപ്രകാരം കുറ്റം ചെയ്യുന്ന വ്യക്തിക്ക് വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള ശിക്ഷകള്‍ നടപ്പാക്കുന്നു.
ഇന്ത്യയില്‍ ഒരു വര്‍ഷം വരെ തടവോ എഴുതിയ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയുടെ ഇരട്ടി പിഴയോ ഇവ രണ്ടും കുടിയോ ശിക്ഷ വിധിക്കപ്പെടാവുന്നതാണ്.


