ചുവപ്പുഭീമന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നക്ഷത്രങ്ങളുടെ വലിപ്പമനുസരിച്ച് ചില നക്ഷത്രങ്ങള്‍ ഇന്ധനം തീര്‍ന്നു കഴിഞ്ഞാല്‍ കാമ്പ് ചുരുങ്ങാന്‍ തുടങ്ങും. ഇതാവട്ടെ അല്‍പം ബാക്കി വന്ന ഹൈഡ്രജനെകൂടി ഹീലിയമാക്കി മാറ്റുന്നു. റേഡിയേഷന്‍മൂലമുള്ള മര്‍ദ്ദം പുറം ഭാഗത്തെ വകസിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ താരതമ്യേന തണുത്ത അവസ്ഥയിലായിരിക്കും ഇത്. വികസിക്കുന്ന ഈ അവസ്ഥ സൂര്യന്റെ 10 ഇരട്ടി മുതല്‍ 1000 ഇരട്ടിവരെ മടങ്ങ് വലിപ്പം വെയ്ക്കാവുന്നതാണ്. നക്ഷത്രപരിണാമത്തിന്റെ ഈ ഘട്ടത്തിനാണു ചുവപ്പു ഭീമന്‍ എന്നു പറയുന്നത്.[1] സൂര്യനാണ് ഇങ്ങനെ വലുതാവുന്നതെങ്കില്‍ അത് ഭൂമിയുടെ അടുത്ത് വരികയും തിളക്കം 2000 ഇരട്ടി അധികമാവുകയും ചെയ്യും. സൂര്യന്റെ 500 ഇരട്ടി അമിത ഭാരമുള്ള നക്ഷത്രങ്ങള്‍ ഇതേക്കാള്‍ അനേകമടങ്ങായി വികസിക്കാവുന്നതാണ്.

