ചാന്ത് ബോലി

Coordinates: 27°00′26″N 76°36′24″E / 27.0072°N 76.6068°E / 27.0072; 76.6068
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാന്ത് ബോലി

27°00′26″N 76°36′24″E / 27.0072°N 76.6068°E / 27.0072; 76.6068രാജസ്ഥാനിലെ ആയിരം വർഷമെങ്കിലും പഴക്കമുള്ള കുളമാണ് ചാന്ത് ബോലി. മഴവെള്ള സംഭരണം ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പേ ഇന്ത്യയിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു എന്നതിന്റെ ഇന്നും തകരാത്ത സ്മാരകം. രാജസ്ഥാനിൽ പലയിടത്തും ഇത്തരം ചവിട്ടുകളുള്ള കുളങ്ങളുണ്ടെങ്കിലും പഴക്കവും നിർമ്മാണത്തിലെ കണിശതയും വലിപ്പവും ചാന്ത് ബോലിയെ അമൂല്യമാക്കുന്നു.

എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ചെന്ന് കരുതപ്പെടുന്ന ഈ കുളത്തിന് 100 അടി താഴ്ച്ചയുണ്ട്. 3,500 ചവിട്ടുപടികളുള്ള ചാന്ത് ബോലിക്ക് 13 നിലകളാണുള്ളത്. വെള്ളം ഇറങ്ങിപോകുന്നതിന് അനുസരിച്ച് താഴെയുള്ള പടികൾ തെളിഞ്ഞ് വരും. ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം വേനലിൽ കോരിയെടുക്കാം. സമീപ ഗ്രാമങ്ങള്ക്ക് ആവശ്യമായ വെള്ളം മുഴുവൻ നൽകിയിരുന്നത് ഈ കുളമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാന്ത്_ബോലി&oldid=3068685" എന്ന താളിൽനിന്ന് ശേഖരിച്ചത്