ചതുഷ്‌കോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചതുഷ്കോൺ (Bengali: চতুষ্কোণ) 2014- ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ്. ഈ ഡിറ്റക്റ്റീവ്/ ത്രില്ലർ ചിത്രം സൃജിത് മുഖർജിക്ക് മികച്ച സംവിധായകനുള്ള 2014-ലെ ദേശീയ ബഹുമതി നേടിക്കൊടുത്തു.

കഥ, കഥാപാത്രങ്ങൾ, അഭിനേതാക്കൾ[തിരുത്തുക]

നാലു പ്രശസ്ത സംവിധായകർ ചേർന്ന് നാലു ചെറുകഥകൾ കോർത്തിണക്കി ഒരു സിനിമയെടുക്കാൻ പദ്ധതിയിടുന്നു. ചെറുകഥകളെല്ലാം തന്നെ മരണത്തെക്കുറിച്ചുള്ളതാണ്. നിർമാതാവിനെത്തേടിയുള്ള യാത്രയിൽ പഴങ്കഥകൾ ചുരുളഴിയുന്നതാണ് സാരാംശം.[1]

അപർണാ സെൻ, ഋതുപർണ ഘോഷ്,ഗൗതം ഘോഷ്, അഞ്ജൻ ദത്ത് എന്നിവരേയാണ് സൃജിത് മുഖർജി അഭിനേതാക്കളായി കണ്ടത്. എന്നാൽ ഋതുപർണ ഘോഷിന്റെ അകാല നിര്യാണം കാരണം മാറ്റങ്ങൾ വേണ്ടിവന്നു. സാങ്കേതികകാരണങ്ങളാൽ അഞ്ജൻ ദത്തും അഭിനയത്തിൽ നിന്ന് പിന്മാറി.[2] ഇവർക്കു പകരം ചിരഞ്ജിത് ചക്രവർത്തിയും പരംബ്രത് ചാറ്റർജിയും വേഷമിട്ടു.

അവലംബം[തിരുത്തുക]

  1. How Chatushkone pushes many boundaries
  2. Why did Anjan Dutt walk out on Srijit Mukherjee
"https://ml.wikipedia.org/w/index.php?title=ചതുഷ്‌കോൺ&oldid=2332406" എന്ന താളിൽനിന്ന് ശേഖരിച്ചത്