ഗ്രീസ് ഫിയോർഡ്

Coordinates: 76°25′00″N 082°53′45″W / 76.41667°N 82.89583°W / 76.41667; -82.89583[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീസ് ഫിയോർഡ്

ᐊᐅᔪᐃᑦᑐᖅ
Aujuittuq
Downtown Grise Fiord, March 2004
Downtown Grise Fiord, March 2004
ഗ്രീസ് ഫിയോർഡ് is located in Nunavut
ഗ്രീസ് ഫിയോർഡ്
ഗ്രീസ് ഫിയോർഡ്
ഗ്രീസ് ഫിയോർഡ് is located in Canada
ഗ്രീസ് ഫിയോർഡ്
ഗ്രീസ് ഫിയോർഡ്
Coordinates: 76°25′00″N 082°53′45″W / 76.41667°N 82.89583°W / 76.41667; -82.89583[1]
Countryകാനഡ
Territoryനുനാവട്
RegionQikiqtaaluk
Electoral districtQuttiktuq
High Arctic relocation1953
ഭരണസമ്പ്രദായം
 • MayorMeeka Kiguktak
 • MLADavid Akeeagok
വിസ്തീർണ്ണം
 • ആകെ332.90 ച.കി.മീ.(128.53 ച മൈ)
ഉയരം
 (at airport)[5]
41 മീ(135 അടി)
ജനസംഖ്യ
 (2021)[4]
 • ആകെ144
 • ജനസാന്ദ്രത0.4/ച.കി.മീ.(1/ച മൈ)
സമയമേഖലUTC−05:00 (EST)
 • Summer (DST)UTC−04:00 (EDT)
Canadian Postal code
ഏരിയ കോഡ്867, Exchange: 980

ഗ്രീസ് ഫിയോർഡ് കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിലെ എല്ലെസ്മിയർ ദ്വീപിന്റെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഇന്യൂട്ട് കുഗ്രാമമാണ്. ദ്വീപിലെ ജനവാസമുള്ള മൂന്ന് സ്ഥലങ്ങളിൽ ഒന്നായ ഇത്; ജനസംഖ്യ തുഛമാണെങ്കിലും (2021 ലെ കനേഡിയൻ സെൻസസ് പ്രകാരം 144 താമസക്കാർ)[4], എല്ലെസ്മിയർ ദ്വീപിലെ ഏറ്റവും വലിയ സമൂഹമായി അറിയപ്പെടുന്നു (ഇത് ഒരേയൊരു പൊതു സമൂഹമാണ്). ക്യൂബെക്കിലെ ഇനുക്ജുവാക്കിൽ നിന്ന് ഇന്യൂട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 1953-ൽ കനേഡിയൻ സർക്കാർ സൃഷ്ടിച്ച ഗ്രീസ് ഫിയോർഡ് കുഗ്രാമം കാനഡയുടെ ഏറ്റവും വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന പൊതു സമൂഹമാണ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസകേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ശരാശരി വാർഷിക താപനില −16.5 °C (2.3 °F) ആണ്.

ചരിത്രം[തിരുത്തുക]

ശീതയുദ്ധകാലത്ത് ഉന്നത ആർട്ടിക് പ്രദേശത്ത് പരമാധികാരം ഉറപ്പിക്കുന്നതിനായി 1953-ൽ കനേഡിയൻ സർക്കാർ ഈ സമൂഹം (മറ്റൊന്ന് റെസലൂട്ടിലേത്) സൃഷ്ടിച്ചു. ക്യൂബെക്കിലെ ഇനുക്ജുവാക്കിൽ (ഉൻഗാവ പെനിൻസുലയിൽ) നിന്നുള്ള എട്ട് ഇന്യൂട്ട് കുടുംബങ്ങളെ ഭവനങ്ങളും ഒപ്പം അവർക്ക് വേട്ടയാടാനുള്ള സൌകര്യങ്ങളും വാഗ്ദാനം ചെയ്തതിന് ശേഷം മാറ്റിപ്പാർപ്പിച്ചുവെങ്കിലും മാറ്റിപ്പാർപ്പിക്കപ്പെട്ട ആളുകൾക്ക് ഇവിടെ താമസ സൌകര്യങ്ങളോ പരിചിതമായ വന്യജീവികളെയോ കണ്ടെത്താനായില്ല.[6] അവർ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത് പ്രദേശത്തെ പരമാധികാരത്തിനുള്ള കാനഡയുടെ അവകാശവാദങ്ങളെ തകർക്കുമെന്നതിനാൽ ഈ വാഗ്ദാനം പിന്നീട് നിരസിക്കപ്പെടുകയും ഇന്യൂട്ടുകൾ അവിടെത്തന്നെ തുടരാൻ‌ നിർബന്ധിതരാകുകയും ചെയ്തു. കാലക്രമേണ, പ്രാദേശിക ബെലുഗ തിമിംഗലങ്ങളുടെ ദേശാന്തരഗമന മാർഗ്ഗങ്ങളെക്കുറിച്ച് മനസിലാക്കിയ ഇന്യൂട്ടുകൾ ഓരോ വർഷവും 18,000 ചതുരശ്ര കിലോമീറ്റർ (6,900 ചതുരശ്ര മൈൽ) പരിധിയിൽ വേട്ടയാടുകയും ചെയ്തു.[7] 1993-ൽ കനേഡിയൻ സർക്കാർ ഈ സ്ഥലംമാറ്റ പരിപാടിയെക്കുറിച്ച് അന്വേഷിക്കാൻ ന്യായവിചാരണകൾ നടത്തി. ദ റോയൽ കമ്മീഷൻ ഓൺ അബോറിജിനൽ പീപ്പിൾസ് "ദി ഹൈ ആർട്ടിക് റീലോക്കേഷൻ: എ റിപ്പോർട്ട് ഓൺ ദി 1953-55 റീലൊക്കേഷൻ" എന്ന തലക്കെട്ടിൽ ഒരു ഒത്തുതീർപ്പ് ശുപാർശ ചെയ്തു. അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും സർക്കാർ 10 ദശലക്ഷം കനേഡിയൻ ഡോളർ പരിഹാരമായി നൽകുകയും[8] 2010-ൽ ഔപചാരിക മാപ്പ് പറയുകയും ചെയ്തു.[9]

2009-ൽ, കലാകാരനും ഗ്രീസ് ഫിയോർഡ് നിവാസിയുമായ ലൂട്ടി പിജാമിനിയെ 1953-ലും 1955-ലും സർക്കാരിൻറെ നിർബന്ധിത സ്ഥലംമാറ്റ പരിപാടിയുടെ ഫലമായി ഏറെ ത്യാഗം ചെയ്ത ഇന്യൂട്ടിൻറെ സ്മരണയ്ക്കായി ഒരു സ്മാരകം നിർമ്മിക്കാൻ നുനാവുട്ട് തുംഗാവിക് ഇൻകോർപ്പറേറ്റഡ് ചുമതലപ്പെടുത്തി. ഗ്രിസ് ഫിയോർഡിൽ സ്ഥിതി ചെയ്യുന്ന പിജാമിനിയുടെ സ്മാരകം, ആൺകുട്ടിയും നായയുമുള്ള ഒരു സ്ത്രീ ഉൽക്കണ്ഠയോടെ റെസൊല്യൂട്ട് ഉൾ‌ക്കടലിലേയ്ക്ക് നോക്കുന്നതായി ചിത്രീകരിക്കുന്നു. റെസൊലൂട്ടിൽ സ്ഥിതി ചെയ്യുന്ന അമഗോലിക്കിന്റെ സ്മാരകം, ഗ്രീസ് ഫിയോർഡിന് നേരെ നോക്കുന്ന ഒരു ഏകാകിയായ മനുഷ്യനെ ചിത്രീകരിക്കുന്നു. വേർപിരിഞ്ഞ കുടുംബങ്ങളെയും അവർ പരസ്പരം വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായി ചിത്രീകരിക്കാനാമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.[10]

ഭൂമിശാസ്ത്രം[തിരുത്തുക]

എല്ലെസ്മിയർ ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഗ്രീസ് ഫിയോർഡ്, ദ്വീപിലെ സ്ഥിരമായി താമസിക്കുന്ന മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ്. ദ്വീപിന്റെ കൂടുതൽ വടക്ക് എൻവയോൺമെന്റ് കാനഡയ്ക്ക് യുറേക്കയിൽ സ്ഥിരമായ ഒരു കാലാവസ്ഥാ കേന്ദ്രവും അലേർട്ടിൽ സ്ഥിരം കനേഡിയൻ ഫോഴ്‌സ് ബേസും (CFS അലേർട്ട്) കാലാവസ്ഥാ കേന്ദ്രവുമുണ്ട്. ഗ്രീസ് ഫിയോർഡ് ആർട്ടിക് സർക്കിളിന് 1,160 കിമി (720 മൈൽ) വടക്കായി സ്ഥിതി ചെയ്യുന്നതും കാനഡയിലെ ഏറ്റവും വടക്കേയറ്റത്തെ സിവിലിയൻ സമൂഹവുമാണ്.[11]

അവലംബം[തിരുത്തുക]

  1. "Grise Fiord". Geographical Names Data Base. Natural Resources Canada.
  2. "NunatsiaqOnline 2013-12-03: NEWS: Nunavummiut vie for council positions in upcoming hamlet elections". Archived from the original on 2018-02-13. Retrieved 2022-03-22.
  3. Results for the constituency of Quttiktuq Archived 2013-11-13 at the Wayback Machine. at Elections Nunavut
  4. 4.0 4.1 4.2 "Census Profile, 2021 Census of Population". Statistics Canada. Archived from the original on 2022-09-27. Retrieved 2022-03-04.
  5. Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
  6. "Grise Fiord: History". Grisefiord.ca. Archived from the original on 2008-12-28. Retrieved 2013-01-10.
  7. McGrath, Melanie. The Long Exile: A Tale of Inuit Betrayal and Survival in the High Arctic. Alfred A. Knopf, 2006 (268 pages) Hardcover: ISBN 0-00-715796-7 Paperback: ISBN 0-00-715797-5
  8. Royte, Elizabeth (2007-04-08). "Trail of Tears". The New York Times.
  9. "Apology for the Inuit High Arctic relocation". www.aadnc-aandc.gc.ca. Archived from the original on 2017-01-09. Retrieved 2015-09-04.
  10. "Carvers chosen for Arctic monuments" Archived 2012-03-25 at the Wayback Machine., Northern News Services. Retrieved 1 June 2011.
  11. "Grise Fiord fire hall catches fire". CBC News. October 8, 2014.
"https://ml.wikipedia.org/w/index.php?title=ഗ്രീസ്_ഫിയോർഡ്&oldid=4022653" എന്ന താളിൽനിന്ന് ശേഖരിച്ചത്