ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയ്ൻസ്
| ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയ്ൻസ് | |
|---|---|
| മരണം | ജനുവരി 22 1999 ഒറീസ്സയിലെ ക്വഞ്ചാർ ജില്ല |
| ദേശീയത | ഓസ്ട്രേലിയൻ |
| ഉദ്യോഗം | മതപ്രചാരകൻ |
ഓസ്ട്രേലിയക്കാരനായ ഒരു മതപ്രചാരകനായിരുന്നു ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. ഇന്ത്യയിൽ മതപ്രചരണം നടത്തുന്ന കാലത്ത്, തന്റെ രണ്ട് മക്കളോടൊപ്പം കൊല്ലപ്പെട്ടു. 1999 ജനുവരിയി 22-ന് ഒമ്പത് വയസ്സായ ഫിലിപ്പ്,ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം ,ഒറീസ്സയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണമായ ഈ കൊലപാതകങ്ങൾ അരങ്ങേറിയത്. ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും ബജ്‌രംഗ്‌ദൾ പ്രവർത്തകനുമായ ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി.
1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠ്‌രോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു അദ്ദേഹം. കടുത്ത മതപ്രചരണം നടത്തുന്നതായി സംഘ് പരിവാർ അദ്ദേഹത്തെ കുറിച്ച് ആരോപിച്ചിരുന്നു[1]. നിരവധി ആദിവാസികളെ കൃസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തി എന്ന ധാരണ നിലനിൽക്കേ,എതിരാളികൾ ആരോപിക്കുന്ന, ജില്ലയിലെ കൃസ്ത്യൻ ജനസംഖ്യയിലുള്ള വർദ്ധന വളരെ ചെറിയതായിരുന്നു[2].
[തിരുത്തുക] കണ്ണികൾ
- Rediff.com's coverage of Graham Staines murder case
- "Graham Staines murder case: Chronology of events" - rediff.com article dated 22 September 2003.
[തിരുത്തുക] അവലംബം
- ↑ Graham Stewart Staines: His Background Hindu Vivek Kendra website
- ↑ The Staines case verdict V. Venkatesan, Frontline Magazine, The Hindu. Oct 11-23, 2003.