ഗോൾഡിലോക്ക് സോൺ
ദൃശ്യരൂപം
ജ്യോതിഃശാസ്ത്രവും ജ്യോതിഃസസ്യശാസ്ത്രവും പ്രകാരം ഒരു പ്രത്യേക നക്ഷത്രത്തിന് ചുറ്റും തിരിയുന്ന ഗ്രഹങ്ങളിൽ പ്രതലത്തിൽ ജലം നിലനിർത്താനുംമാത്രം അന്തരീക്ഷമർദ്ദമുള്ള ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗോൾഡിലോക്ക് സോൺ.[1][2] ഗ്രഹപ്രതലത്തിലെ ജലലഭ്യതയാണ് ജീവന് ആധാരമെന്നിരിക്കെ ഒരു നക്ഷത്രത്തിന് ചുറ്റും ഒരു പ്രത്യേക അകലപരിധിയിൽ സ്ഥിതി ചെയ്യുന്ന ഗോൾഡിലോക്ക് സോണിലെ ഗ്രഹങ്ങളിൽ മാത്രമാണ് ജീവൻ നിലനിക്കാൻ സാധ്യതയുള്ളത്. നക്ഷത്രത്തോട് അടുത്ത പ്രദേശത്ത് ഉയർന്ന താപനില മൂലവും, വളരെ അകലെയുള്ള പ്രദേശത്ത് ഊർജ്ജലഭ്യതക്കുറവ് കാരണവും ജീവൻ നിലനിൽക്കില്ല. സൂര്യനെ സംബന്ധിച്ചിടത്തോളം ഭൂമി ഗോൾഡിലോക്ക് സോണിൽ ആണ്. അതിനാലാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Kopparapu, Ravi Kumar (2013). "A revised estimate of the occurrence rate of terrestrial planets in the habitable zones around kepler m-dwarfs". The Astrophysical Journal Letters. 767 (1): L8. arXiv:1303.2649. Bibcode:2013ApJ...767L...8K. doi:10.1088/2041-8205/767/1/L8.
- ↑ Cruz, Maria; Coontz, Robert (2013). "Exoplanets - Introduction to Special Issue". Science. 340 (6132): 565. doi:10.1126/science.340.6132.565. Retrieved 18 May 2013.