ഗോപാല മെമ്മോറിയൽ ആർട്സ്‌ ക്ലബ്‌ ആൻഡ്‌ ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കല്ലറ ഗ്രമാപ്പഞ്ചായാത്തിലെ ചെറുവാളം എന്നാ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥാലയമാണ് ഗോപാല മെമ്മോറിയൽ ആർട്സ്‌ ക്ലബ്‌ ആൻഡ്‌ ലൈബ്രറി. 1940 കളുടെ അവസാനം ചെറുവാളം കേന്ദ്രമാക്കി ആരംഭിച്ച സാംസ്ക്കാരിക കേന്ദ്രമായിരുന്നു കൈരളി വായനശാല.എ.തങ്കപ്പൻ നായർ,ആർ.വാസുദേവൻ പിള്ള, പി.ശേഖരൻ നായർ, കെ.മനോഹരൻ നായർ,ഡി.സോമൻ, ജി.സുകുമാരപിള്ള, പി.ചാമി, ഗോപാലൻ,ജി.ശിവദാസൻ ആർ.രാമകൃഷ്ണൻ ആശാരി മുതലായ ചെറുപ്പക്കാരായിരുന്നു ഈ ഉദ്യമത്തിന്റെ പിന്നിൽ. ഇവരുടെ നേതൃത്വത്തിൽ മികച്ച കലാ-സാംസ്ക്കാരിക പ്രവർത്തനം മാതൃകാപരമായിത്തന്നെ നടന്നു. ഇതിനിടെ രോഗബാധിതനായിത്തീർന്ന ഗോപാലൻ അന്തരിച്ചു. സാമൂഹ്യമായി പിന്നോക്കം നിന്നിരുന്ന ചെറുവാളം പ്രദേശത്തുനിന്നും നഗരത്തിലേയ്ക്ക് വിദ്യാഭ്യാസത്തിനു പോയ ഗോപാലൻ ഇരുപത്തിയേഴാം വയസ്സിൽ അന്തരിച്ചു(1958 ജൂൺ 05).

ഗോപാലന്റെ സ്മരണയ്ക്കായി കൈരളി വായനശാലയുടെ പേര് ഗോപാല മെമ്മോറിയൽ ആർട്സ്‌ ക്ലബ്‌ ആൻഡ്‌ ലൈബ്രറി എന്നാക്കി മാറ്റി.