ഗാന്ധർവവേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമവേദത്തിന്റെ ഒരു ഉപവേദമാണ് ഗാന്ധർവവേദം. സംഗീത കലയെക്കുറിച്ചുള്ള അടിസ്ഥാനഗ്രന്ഥമാണ് ഇത് എന്ന് പറയപ്പെടുന്നു.[1] സംഗീതത്തിനൊപ്പം, നൃത്തം നാടകം മുതലായവയുമായി ബന്ധപ്പെട്ട വേദവും ഇതുതന്നെയാണ്.[2]

'ഗന്ധർവ' ശബ്ദത്തിന് സ്തുതിരൂപമോ ഗീതിരൂപമോ ആയ ഗാനസംബന്ധി എന്നർത്ഥം.സ്വർഗഗായകൻ എന്ന് പൊതുവായ അർത്ഥം.ആയതിനാൽ ഗാന്ധർവം എന്നപദം ഗാനസംബന്ധിയാവുന്നു.ഋക്,യജൂര്വേദങ്ങളിൽ നിന്ന് ഭിന്നമായി മന്ത്രോച്ചാരണരീതി സാമവേദത്തിൽ സപ്തസ്വരനിബദ്ധമായി ആരോഹണാവരോഹണക്രമങ്ങളോടെ സംഗീതശാസ്ത്രത്തിന്റെ അടിസ്ഥാനരൂപഭാവങ്ങളോടെയാണ് പ്രത്യക്ഷമാവുന്നത്.ഇതിനാലാണ് ഭാരതീയസംഗീതശാസ്ത്രത്തിന്റെ ഉത്ഭവം സാമവേദത്തിൽനിന്നാണെന്ന് കരുതപ്പെടുന്നത്.ആയതിനാൽ സ്വാഭാവികമായും ഗാന്ധർവം എന്ന സാമവേദീയമായ ഉപവേദം ഭാരതീയശാസ്ത്രീയസംഗീതത്തിന്റെ ആരംഭശാസ്ത്രമായി കണക്കാക്കാം.

പദോൽപ്പത്തി[തിരുത്തുക]

ഹൈന്ദവ വിശ്വാസ പ്രകാരം സംഗീതത്തിന്റെ ദേവതയായ ഗന്ധർവൻ അറിവ് എന്ന അർഥം വരുന്ന 'വേദം' എന്നീ വാക്കുകൾ ചേർന്നതാണു ഗന്ധർവവേദം എന്ന വാക്ക്.[3]

അവലംബം[തിരുത്തുക]

  1. "അറിവിന്റെ അക്ഷയഖനി". Mathrubhumi. Archived from the original on 2023-03-29. Retrieved 2023-03-29.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Meyer-Dinkgrafe, Daniel; Meyer-Dinkgräfe, Daniel (2005). Theatre and Consciousness: Explanatory Scope and Future Potential (in ഇംഗ്ലീഷ്). Intellect Books. ISBN 978-1-84150-130-7.
  3. Meyer-Dinkgräfe, Daniel (2005). Approaches to Acting: Past and Present (in ഇംഗ്ലീഷ്). A&C Black. ISBN 978-1-4411-0381-9.
"https://ml.wikipedia.org/w/index.php?title=ഗാന്ധർവവേദം&oldid=3912383" എന്ന താളിൽനിന്ന് ശേഖരിച്ചത്