ഗബ്ബി തോടദപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാവു ബഹദൂർ "ധർമ്മപ്രവാർത്ഥ"
ഗുബ്ബി തോടദപ്പ
വ്യക്തിഗത വിവരങ്ങൾ
ജനനം1838
Gubbi, Tumkur, Kingdom of Mysore (now in Karnataka)
മരണം1910
Bangalore
ദേശീയതIndian
പങ്കാളിGowramma
ജോലിDoner, RBDGTC Trust Founder
തൊഴിൽBusiness man
Rao Bahadur Dharmapravartha Gubbi Thotadappa Charities (RBDGTC)

റാവു ബഹദൂർ "ധർമ്മപ്രവാർത്ഥ" ഗുബ്ബി തോടദപ്പ (കന്നഡ: ರಾವ್ ಬಹದ್ದೂರ್ ಧರ್ಮಪ್ರವರ್ತ ಗುಬ್ಬಿ ತೋಟದಪ್ಪ), (1838-1910) (സ്ഥലം: ഗുബ്ബി), ഒരു ഇന്ത്യൻ ബിസിനസുകാരനും, മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു."തോടദപ്പ ചത്ര" എന്ന പേരിൽ രാജ്യമെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്ക് സൗജന്യ ലോഡ്ജ് അദ്ദേഹം സ്ഥാപിച്ചു. മൈസൂർ മഹാരാജാവ്, കൃഷ്ണരാജ വോഡയാർ IV, "റാവു ബഹദൂർ"എന്നിവർ ബ്രിട്ടീഷ് സർക്കാരിനാൽ "ധർമ്മപ്രവാത്ര" എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.[1]

ആദ്യകാലം[തിരുത്തുക]

1838- ൽ ഗുബിയിലെ ലിങായത്ത് കുടുംബത്തിലാണ് തോടദപ്പ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി. മാമുൾപെട്ടിലെ തന്റെ ബിസിനസ്സ് ആരംഭിച്ചു.

സോഷ്യൽ വർക്ക്[തിരുത്തുക]

Gubbi Thotadappa statue in front of RBDGTC trust

അദ്ദേഹത്തിന് സ്വന്തമായി കുട്ടികളുണ്ടായിരുന്നില്ല. വിനോദസഞ്ചാരികളുടെയും വിദ്യാർത്ഥികളുടെയും പ്രയോജനത്തിനായി തന്റെ സ്വത്ത് മുഴുവൻ ഉപയോഗപ്പെടുത്താൻ തോടദപ്പ തീരുമാനിച്ചു. റാവു ബഹദൂർ ധർമ്മപ്രവർത്ഥ ഗുബ്ബി തോടദപ്പ ചാരിറ്റീസ് (ആർ.ബി.ഡി.ജി.റ്റി) എന്ന പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിച്ചു. 1897- ൽ ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനു സമീപം ട്രസ്റ്റ് ഒരു നിലം വാങ്ങുകയും 1903 ഫെബ്രുവരി11 ന് ധർമ്മചത്ര (ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാനായി) എന്ന സൗജന്യ ഹോസ്റ്റൽ (വിദ്യാർത്ഥികൾക്ക്) സ്ഥാപിക്കുകയും കൃഷ്ണരാജ വോഡയാർ IV ഔദ്യോഗികമായി തുറന്നുപ്രവർത്തിപ്പിക്കുകയും ചെയ്തു.[2] അവസാന ദിവസങ്ങളിൽ അദ്ദേഹം തന്റെ എല്ലാ സ്വത്തുക്കളെയും ആർ.ബി.ഡി.ജി.ടി.സി ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുകയും കെ. പി. പുട്ടണ്ണാ ചെട്ടിയെ ആ ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ഇന്നും ട്രസ്റ്റ് അതിൻറെ പ്രവർത്തനം തുടരുന്നു. ഈ ഹോസ്റ്റൽ സൗകര്യം കർണാടകത്തിലുടനീളം വ്യാപിക്കുകയും ചെയ്തു. 2005- ൽ ഹോസ്റ്റൽ പുനർനിർമ്മിക്കുകയുണ്ടായി. ഇതിന്റെ ശതവാർഷികത്തിന് ഒരു വരുമാനത്തിനായി കെംപെഗൌഡ ബസ് സ്റ്റേഷനിൽ ബെൽ ഹോട്ടൽ സ്ഥാപിച്ചു. താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ നാമമാത്രമായ നിരക്കിൽ താമസസൗകര്യം നൽകുന്ന ഇത് ജാതിപരിഗണനയില്ലാതെ എല്ലാവർക്കും തുറന്നുകൊടുക്കുന്നതാണ്. എന്നിരുന്നാലും ഹോസ്റ്റലിന്റെ ഉപയോഗം വീരശൈവ സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്. ഇന്നുവരെ, ഹോസ്റ്റലിന് സർക്കാരിൽനിന്ന് ഗ്രാൻറുകൾ സ്വീകരിച്ചിട്ടില്ല. എല്ലാ വർഷവും ലിങായത്ത് വിദ്യാർത്ഥികൾക്ക് മെറിറ്റ് ട്രസ്റ്റ് സ്കോളർഷിപ്പ് നൽകിവരുന്നു.[3]

ബഹുമതികൾ[തിരുത്തുക]

  • 1905-ൽ മൈസൂർ മഹാരാജാവ് കൃഷ്ണരാജ വോഡയാർ നാലാമൻ തന്റെ സാമൂഹ്യസേവനത്തിനായി "ധർമ്മപ്രവാത്ര" എന്ന സ്ഥാനപ്പേര് നൽകി.
  • 1910-ൽ ഇന്ത്യയുടെ ചക്രവർത്തിയായ ജോർജ്ജ് V, അദ്ദേഹത്തിന് "റാവു ബഹദൂർ" എന്ന സ്ഥാനപ്പേർ നൽകി.

മരണം[തിരുത്തുക]

1910 ഫെബ്രുവരി 21 ന് തോടദപ്പ 72-ആമത്തെ വയസ്സിൽ അന്തരിച്ചു.

സ്വാധീനം[തിരുത്തുക]

  • ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമര സ്വാമിജി 1927-1930 കാലഘട്ടത്തിൽ തോടദപ്പ ഹോസ്റ്റലിലെ വിദ്യാർത്ഥിയായിരുന്നു.
  • കർണാടകയുടെ നാലാമത് മുഖ്യമന്ത്രിയായ എസ്. നിജലിങപ്പ, 1921 മുതൽ 1924 വരെ തോടദപ്പ ഹോസ്റ്റലിലെ വിദ്യാർത്ഥിയായിരുന്നു.
  • ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡിന് "ഗുബ്ബി തോടദപ്പ റോഡ്" എന്ന പേർ നൽകി ആദരിച്ചിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Divya Sreedharan. "For now, this old shelter". Online Edition of the Hindu, dated 2 February 2003. 2003, the Hindu. Retrieved 28 August 2014.
  2. Y Maheswara Reddy. "A model for sustainable charity". the Indian express, dated 6 December 2011. 2011, the newindianexpress. Retrieved 28 August 2014.
  3. Staff Reporter. "Applications invited". Online Edition of the Hindu, dated 23 September 2012. 2012, The Hindu. Retrieved 28 August 2014.

പുറം കണ്ണികൾ.[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗബ്ബി_തോടദപ്പ&oldid=2905220" എന്ന താളിൽനിന്ന് ശേഖരിച്ചത്