കർസൻ ദാസ് മുൾജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർസൻ ദാസ് മുൾജി
കർസൻ ദാസ് മുൾജി
ജനനം(1832-07-25)25 ജൂലൈ 1832
ഗുജറാത്തിലെ മഹുവ
മരണം28 ഓഗസ്റ്റ് 1871(1871-08-28) (പ്രായം 39) [1]

പത്തൊൻപതാം നൂറ്റാണ്ടിൽ ഗുജറാത്തിലെ ഒരു എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു കർസൻ ദാസ് മുൾജി (25 ജൂലൈ 1832 – 28 ഓഗസ്റ്റ് 1871/1875)[1]. 1911-ലെ ബ്രിട്ടാനിക്ക വിജ്ഞാനകോശപ്രകാരം അദ്ദേഹത്തിന്റെ മരണം 1875-ലാണ്. 1874-ൽ കത്തിയവാറിലെ ഒരു സംസ്ഥാനത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടു എന്ന രേഖകൾ ഇതിനെ സാധൂകരിക്കുന്നതായി കാണപ്പെടുന്നു,

ജീവിതരേഖ[തിരുത്തുക]

കച്ചവടക്കാരായ കാപൽ ജാതിയിലെ ഒരു കുടുംബത്തിലാണ് കർസൻ ദാസ് ജനിക്കുന്നത്. വിധവാവിവാഹത്തെ അനുകൂലിക്കുന്ന നിലപാടുകളുടെ പേരിൽ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സ്കൂൾ അധ്യാപകനായി തന്റെ ഉദ്യോഗമാരംഭിച്ചു. ഗുജറാത്തി ഭാഷയിൽ സത്യപ്രകാശ് എന്ന വാരിക അദ്ദേഹം ആരംഭിച്ചു. അധികാരികളുടെയും പുരോഹിതന്മാരുടെയും അധാർമ്മികതകളെ കടന്നാക്രമിച്ചുവന്ന അദ്ദേഹത്തിന്റെ എഴുത്തുകൾ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. 1862-ൽ അദ്ദേഹത്തിനെതിരായ പ്രസിദ്ധമായ മഹാരാജ അപകീർത്തിക്കേസിൽ കർസൻ ദാസ് വിജയം നേടി.[1] പരുത്തിക്കച്ചവടവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലേക്ക് നടത്തിയ സന്ദർശനം ഫലപ്രദമാവാതിരുന്നതിനെ തുടർന്ന് ജാതിഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹം ഒരു പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായി അല്പകാലം പ്രവർത്തിച്ചു[1]. 1875-ൽ മുൾജി അന്തരിച്ചു. 1871-ലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്[2][3].

ഉത്തം കപോൽ കർസൻ ദാസ് മുൾജി ചരിത്ര (1877) എന്നപേരിൽ ഗുജറാത്തി ഭാഷയിൽ ജീവചരിത്രം എഴുതപ്പെട്ടിട്ടുണ്ട്. 1935-ൽ എഴുതപ്പെട്ട കർസൻ ദാസ് മുൾജി-എ ബയോഗ്രഫിക്കൽ സ്റ്റഡി എന്ന ഗ്രന്ഥവും ഇദ്ദേഹത്തെ കുറിച്ച് നിലവിലുണ്ട്[4].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Chisholm, Hugh, ed. (1911). "Mulji, Kursendas" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 18 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 960.
  2. "વીર પત્રકાર કરસનદાસ મૂળજી -Navgujarat Samay". Navgujarat Samay (in ഗുജറാത്തി). 3 May 2014. Retrieved 7 April 2017.[പ്രവർത്തിക്കാത്ത കണ്ണി]
  3. Scott, J. Barton (2015-03-01). "Luther in the Tropics: Karsandas Mulji and the Colonial "Reformation" of Hinduism". Journal of the American Academy of Religion. 83 (1): 181–209. doi:10.1093/jaarel/lfu114. ISSN 0002-7189.
  4. Murali Ranganathan, ed. (1 February 2009). Govind Narayan's Mumbai: An Urban Biography from 1863. London: Anthem Press. p. 344. ISBN 978-0-85728-689-5.
"https://ml.wikipedia.org/w/index.php?title=കർസൻ_ദാസ്_മുൾജി&oldid=3821199" എന്ന താളിൽനിന്ന് ശേഖരിച്ചത്