ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്
ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് | |
---|---|
സ്പെഷ്യാലിറ്റി | പൾമോണോളജി |
ശ്വാസകോശത്തിലെ ചെറുവായുകോശങ്ങളെയും മൃദൂതകത്തെയും ബാധിക്കുന്ന സ്ഥായിയായ ചില മാറ്റങ്ങളെത്തുടർന്ന് നിരന്തരം പുരോഗമിക്കുന്ന ശ്വാസതടസ്സവും കഫക്കെട്ടും ശ്വാസകോശത്തിന്റെ ആകമാന വികാസവും ലക്ഷണങ്ങളായി കാണുന്ന ഒരു രോഗമാണു് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി.)(chronic obstructive pulmonary disease) (COPD)[1][2][3][4]. ആസ്മയുമായി ലാക്ഷണികമായി സാമ്യമുള്ള രോഗമാണിത്. എന്നാൽ ശ്വാസനാളപേശികളെ വികസിപ്പിക്കാനും ശ്വസനേന്ദ്രീയ വീക്കത്തെ തടയാനുമുള്ള മരുന്നുകളുപയോഗിച്ച് ശ്വാസതടസ്സത്തെ താൽക്കാലികമായി മറികടക്കാൻ സാധിക്കുമെങ്കിലും ഈ രോഗം പൂർണമായും ചികിത്സിച്ചു ഭേദം ആക്കനോ ശ്വാസകോശമാറ്റങ്ങളെ തിരിച്ച് പഴയപടിയാക്കാനോ സാധിക്കില്ല.എല്ലാ വർഷവും നവംബർ 15 ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ദിവമായി ആചരിക്കുന്നു. ആഗോളതലത്തിൽ മരണകാരണമാകുന്ന രോഗങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനതാണ് സി ഓ പി ഡി.
കാലക്രമത്തിൽ വർദ്ധിച്ചുവരുന്ന ശ്വാസമ്മുട്ടൽ, സ്ഥിരമായ ചുമ, കഫക്കെട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന ചുമയും നിരന്തരമായി രോഗിയെ അലട്ടുന്ന കഫക്കെട്ടും പ്രാഥമിക ലക്ഷണങ്ങളായി ഏറെ വർഷങ്ങൾ കാണപ്പെട്ടേക്കാം; തുടർന്നാണു രോഗിയിൽ ശ്വാസതടസ്സം കൂടി കണ്ടുതുടങ്ങുന്നത്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസിന്റെ ഏറ്റവും പ്രധാന കാരണം ദീർഘകാലമുള്ള പുകവലിയാണ്. അന്തരീക്ഷമാലിന്യങ്ങളും ചില ജനിതകപ്രത്യേകതകളും കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകളുമൊക്കെ ഇതിനു കാരണമാകാമെന്ന് സംശയിക്കുന്നു[1]. മധ്യവയസ്സുമുതൽക്ക് മുകളിലോട്ടുള്ള പ്രായക്കാരെയാണിത് ബാധിക്കുക[5].
പ്രാഥമിക ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ പുകവലിയടക്കമുള്ള പല ഘടകങ്ങളെയും നിയന്ത്രിച്ചാൽ ഈ രോഗത്തെ തടയാം. പ്രാഥമികമായും ശ്വാസകോശത്തെയാണു ഇത് ബാധിക്കുന്നതെങ്കിലും രക്തത്തിന്റെ ഓക്സീകരണവും അനുബന്ധ ധർമ്മങ്ങളും തകരാറിലാകുന്നതിനാൽ ശ്വാസകോശധമനികളുടെ മർദ്ദവ്യതിയാനങ്ങളും ഹൃദയത്തകരാറുകളും ഒക്കെ ഇതിന്റെ ദ്വിതീയഫലങ്ങളായി കാണാറുണ്ട്. ഇത്തരം മാറ്റങ്ങൾ പലപ്പോഴും മരണകാരണം തന്നെയാകാം[6].
നിലവിൽ ലോകത്താകെ 21 കോടി ആളുകൾക്ക് ദീർഘകാലശ്വാസതടസ്സരോഗമുണ്ടെന്നു കണക്കാക്കപ്പെടുന്നു. 2005ൽ മാത്രം 30 ദശലക്ഷം ആളുകൾ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്. ഈ രോഗം മൂലം മരണമടയുന്നവരിൽ 90% പേരും ഇടത്തരമോ താഴ്ന്നതോ ആയ വരുമാനമുള്ള രാജ്യങ്ങളിലാണ്. പുകവലിയും അനുബന്ധ അപകടസാധ്യതകളും നിയന്ത്രിക്കാത്തപക്ഷം ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് മൂലമുള്ള മരണനിരക്ക് വർധിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്[7].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Rabe KF, Hurd S, Anzueto A,et al (2007).Global strategy for the diagnosis,management and prevention of chronic obstructive pulmonary disease: GOLD executive summary.Am J Respir Crit Care Med. 2007 Sep 15;176(6):532-55. doi:10.1164/rccm.200703-456SO. PMID:17507545
- ↑ സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642.
{{cite book}}
: Cite has empty unknown parameters:|accessyear=
,|accessmonth=
,|chapterurl=
, and|coauthors=
(help); Unknown parameter|month=
ignored (help) - ↑ ഡോ. ടി.പി.രാജഗോപാൽ. "ശ്വാസകോശ രോഗങ്ങൾ". മാതൃഭൂമി. Archived from the original on 2013-09-14. Retrieved 2013-06-01.
- ↑ "ശ്വാസനാളി രോഗബാധിതർ കൂടുന്നു". ജനയുഗം. 18 Nov 2011. Archived from the original on 2013-06-01. Retrieved 2013-06-01.
- ↑ Mannino DM, Buist AS.Global burden of COPD: risk factors, prevalence, and future trends Lancet.2007 Sep 1;370(9589):765-73. doi:10.1016/S0140-6736(07)61380-4. PMID:17765526
- ↑ Mannino DM, Watt G, Hole D,et al (2006). The natural history of chronic obstructive pulmonary disease Archived 2016-03-05 at the Wayback Machine.. Eur Respir J. 2006 Mar;27(3):627-43. doi:10.1183/09031936.06.00024605. PMID:16507865
- ↑ Chronic obstructive pulmonary disease (COPD): ലോകാരോഗ്യസംഘടനയുടെ വിവരസംഗ്രഹത്താൾ