ക്രി.മു. 6-ആം നൂറ്റാണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രി.മു. 6-ആം നൂറ്റാണ്ട് ക്രി.മു. 600 ഒന്നാം ദിവസം ആരംഭിച്ചു, ക്രി.മു. 501 അവസാന ദിവസം അവസാനിച്ചു.

ക്രി.മു. 500-ഇലെ ലോക ഭൂപടം

പശ്ചിമേഷ്യയില്‍ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി നവ ബാബിലോണിയന്‍ അഥവാ ചാല്‍ദിയന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അസ്സീറിയന്‍ ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവില്‍ വന്നത്. നെബുക്കദ്നെസ്സര്‍ II ജെറൂസലേം പിടിച്ചടക്കി നഗരത്തിലെ ജനങ്ങളില്‍ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ യൂദാ സാമ്രാജ്യം ക്രി.മു. 587-ല്‍ അവസാനിച്ചു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സൈറസ് ബാബിലോണിയന്‍ ഭരണത്തെ ക്രി.മു. 540-കളില്‍ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്രാജ്യമായി പേര്‍ഷ്യന്‍ സാമ്രാജ്യം വളര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം