ക്രിസ്റ്റീൻ അൽവൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീൻ അൽവൈൻ
ജനനം
ക്രിസ്റ്റീൻ കെ. കാംപോ
കലാലയംഡാർട്ട്മൗത്ത് കോളേജ് (ബിഎ)
യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ആന്റ് സ്കൂൾ ഓഫ് മെഡിസിൻ (എംഡി, പിഎച്ച്ഡി)
കുട്ടികൾ2
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഓങ്കോളജി, ബയോളജി
സ്ഥാപനങ്ങൾനാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്
പ്രബന്ധംPDZ protein regulation of Kir 2.3 (2006)
സ്വാധീനങ്ങൾകാരെൻ വെറ്റെർഹാൻ

പാൻക്രിയാറ്റിക് ക്യാൻസറിലെ ഇമ്യൂണോടോക്സിൻ ചികിത്സയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു അമേരിക്കൻ ഗൈനക്കോളജിസ്റ്റും ബയോളജിസ്റ്റുമാണ് ക്രിസ്റ്റിൻ കാമ്പോ അലവിൻ. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയാണവർ.

കരിയറും ഗവേഷണവും[തിരുത്തുക]

2014 ൽ ക്ലിനിക്കൽ ഇൻവെസ്റ്റിഗേറ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി എൻ‌സി‌ഐയുടെ മോളിക്യുലർ ബയോളജി ലബോറട്ടറിയിൽ അസിസ്റ്റന്റ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലിയിൽ പ്രവേശിച്ച അവർ 2016 ലെ എൻ‌എ‌എച്ച് ലാസ്ക്കർ സ്കോളർ പ്രോഗ്രാം [1] വഴി ഔദ്യോഗികമായി ഒരു ഗവേഷകയായി മാറി. പാൻക്രിയാറ്റിക് ക്യാൻസറിലെ ഇമ്യൂണോടോക്സിൻ ചികിത്സയുടെ ഉപയോഗത്തെക്കുറിച്ചാണ് അൽവൈൻ ഗവേഷണം നടത്തുന്നത്. [2] ആഗ്നേയഗ്രന്ഥി, അണ്ഡാശയം എന്നിവയിലുണ്ടാകുന്ന അനേകതരം കാൻസർ ട്യൂമർ കോശങ്ങളുടെ ഉപരിതലത്തിലും ചില ശ്വാസകോശ അർബുദങ്ങളിലും കാണപ്പെടുന്ന മാംസ്യമായ മിസോതെലിനെ ലക്ഷ്യം വെക്കുന്ന 2 റീക്കോംബിനന്റ് ഇമ്മ്യൂണോടോക്സിനുകളെ പരിശോധിക്കുകയും പരിഷ്ക്കരിച്ചെടുക്കുകയുമാണ് അൽവൈനിന്റെ ലാബിലും ക്ലീനിക്കിലും ചെയ്യുന്നത്. [3]

സ്വകാര്യ ജീവിതം[തിരുത്തുക]

എൽവൈൻ വിവാഹിതയാണ്. രണ്ട് പെൺമക്കളുമുണ്ട്. [4]

അവലംബം[തിരുത്തുക]

  1. "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Retrieved 2020-07-21. This article incorporates text from this source, which is in the public domain.
  2. "Christine Campo Alewine, M.D., Ph.D." Center for Cancer Research (in ഇംഗ്ലീഷ്). 2014-08-12. Retrieved 2020-07-21. This article incorporates text from this source, which is in the public domain.
  3. "Dr. Christine Alewine — Treating Pancreatic Cancer with New Immunotoxin Strategies". NIH Intramural Research Program (in ഇംഗ്ലീഷ്). 2019-02-04. Retrieved 2020-07-21. This article incorporates text from this source, which is in the public domain.
  4. "Lasker Clinical Research Scholars". NIH Intramural Research Program (in ഇംഗ്ലീഷ്). 2017-02-27. Retrieved 2020-07-21. This article incorporates text from this source, which is in the public domain.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീൻ_അൽവൈൻ&oldid=3569326" എന്ന താളിൽനിന്ന് ശേഖരിച്ചത്