ക്യൂബിസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാകാരന്‍ വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂര്‍ത്തമായ രീതിയില്‍ പുനര്‍യോജിപ്പിക്കുകയും ചെയ്യുന്ന കലാശൈലിയാണ് ക്യൂബിസം. യൂറോപ്യന്‍ ചിത്രകല, ശില്‍പ്പകല, എന്നിവയെയും സംഗീതം, സാഹിത്യം എന്നിവയിലെ അനുബന്ധ കലാമുന്നേറ്റങ്ങളെയും വിപ്ലവകരമായ രീതിയില്‍ മാറ്റിയ 20-ആം നൂറ്റാണ്ടിലെ കലാ പ്രസ്ഥാനമാണിത്. 1907 മുതല്‍ 1914 വരെ ഫ്രാന്‍സില്‍ ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കലാ പ്രസ്ഥാനമായി ആണ് ക്യൂബിസം ഉടലെടുത്തത്. ചിത്രകലയില്‍ ക്യൂബിസത്തിന്റെ സാധ്യതയെ അപാരമായി ഉപയോഗപ്പെടുത്തിയ ഒരാളാണ് പിക്കാസോ.

