കേരളത്തിലെ ക്രിസ്തീയ സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. പി.ജെ. തോമസ് രചിച്ച ഗ്രന്ഥമാണ് കേരളത്തിലെ ക്രിസ്തീയ സാഹിത്യം. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ക്രി. 1800 വരെയുള്ള കേരളത്തിലെ ക്രിസ്തീയ സാഹിത്യത്തെക്കുറിച്ചാണ് പറയുന്നത്. ഒന്നാം പതിപ്പ് 1935 ൽ പുറത്തിറങ്ങി. അതിരമ്പുഴ പ്രിന്റിംഗ് ആന്റ് പബ്ലിഷിങ് കമ്പനിയായിരുന്നു പ്രസാധകർ. സെന്റ് മേരീസ് പ്രസ്സിൽ അച്ചടിച്ച ഈ ഗ്രന്ഥത്തിന് 1 രൂപ 4 ണ യായിരുന്നു. ഒന്നാ പതിപ്പ് 1000 പ്രതികൾ അച്ചടിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

1800 നു മുമ്പ് മലബാർ ക്രിസ്ത്യാനികളും യൂറോപ്യൻ മിഷിനറിമാരും നടത്തിയ സാഹിത്യ പ്രവ‍ർത്തനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. പതിനൊന്നദ്ധ്യായങ്ങളാണുള്ളത്.

  1. കേരള ഭാഷയും കേരളീയക്രിസ്ത്യാനികളും
  2. നസ്രാണിമാപ്പിളമാരുടെ കല്യാണപ്പാട്ടുകൾ
  3. മറ്റു പുരാതന പദ്യകൃതികൾ
  4. ആദ്യമിഷ്യനറിമാരുടെ സാഹിത്യപരിശ്രമങ്ങൾ
  5. അർണ്ണോസ് പാതിരി
  6. പൗലിനോസ് പാതിരി
  7. ഫ്റാൻസീസ് റോസ്
  8. ആദ്യ മിഷ്യനറിമാരുടെ പരിശ്രമഫലങ്ങൾ
  9. നാട്ടുക്രിസ്ത്യാനികളുടെ സാഹിത്യപരിശ്രമങ്ങൾ
  10. കരിയാറ്റിൽ യൗസേപ്പുമല്പാനും പാറേന്മാക്കൽ തോമ്മാക്കത്തനാരും
  11. ചില നസ്രാണികവികൾ

പിൽക്കാല പതിപ്പുകൾ[തിരുത്തുക]

സാഹിത്യ പ്രവർത്തക സഹകരണ സംഘം “മലയാള സാഹിത്യവും ക്രിസ്ത്യാനികളും” എന്ന തലക്കെട്ടുമായി ഇതിന്റെ രണ്ടാം പതിപ്പ് 1961 ൽ പ്രസിദ്ധീകരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ നേട്ടങ്ങൾകൂടി കൂട്ടിച്ചേർത്തു വിപുലീകരിച്ചു. 1989 ൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിൽ ഡോ സ്കറിയ സക്കറിയ തയാറാക്കിയ അതുവരെയുള്ള മലയാള ഭാഷ-സാഹിത്യ ഗവേഷണങ്ങളുടെ ഫലങ്ങൾ (ചർച്ചയും പൂരണവും) കൂടെ ഉൾപ്പെടുത്തി മലയാളത്തിലെ ക്രൈസ്തവ സാഹിത്യസംഭാവനകളുടെ സമഗ്രവിവരണമാക്കി.

അവലംബം[തിരുത്തുക]

  1. https://grandham.in/language/ml/books/f9a54f5e4df338e5[പ്രവർത്തിക്കാത്ത കണ്ണി]