കേരളം സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രം -ഐ എൽ ഡി എം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1994 ൽ ജപ്പാനിലെ യോക്കോഹോമ യിൽ വച്ച് നടത്തിയ ആഗോള ദുരന്ത ലഘൂകരണ ശില്പശാല യുടെ ചുവട് പിടിച്ചു അന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്ന കേന്ദ്ര കൃഷി മന്ത്രാലയം 1995 ൽ പ്രകൃതി ദുരന്ത ലഘൂകരണ പദ്ധതി ആരംഭിച്ചു. ഇതിന്റെ കീഴിൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ക്യാമ്പസിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്മന്റ് സെന്റർ (NCDM) ഉം, സംസ്ഥാനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ദുരന്ത നിവാരണ പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. കേരളത്തിൽ 1999 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് മാനേജ്മന്റ് (ILM) ൽ ഈ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. NCDM 2003 മുതൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മന്റ് (NIDM) ആയി മാറുകയും 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഒരു ഭരണ ഘടനാ സ്ഥാപനം ആയി മാറുകയും ചെയ്തു. കേരളത്തിൽ ILM 2006 മുതൽ ഇന്സ്ടിട്യൂറ്റ് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് (ILDM) ആയി മാറുകയും ചെയ്തു. കേരളത്തിൽ ദുരന്ത നിവാരണം സംബന്ധിച്ച പരിശീലനം ഗവേഷണം പ്രമാണം ചമയ്ക്കൽ സംസ്ഥാന തല വിവര ശേഖരണം , പ്രതിരോധ നഷ്ട ലഘൂകരണ നടപടികളുടെ വികസനം, സാങ്കേതിക വിവര ബാങ്കിന്റെ രൂപീകരണം അപകടങ്ങൾ , അപകട സാധ്യത, നഷ്ട വിലയിരുത്തൽ പഠനം എന്നിവ നടത്തുന്നതിന് സംസ്ഥാന ദുരന്തനിവാരണ നയം 2010 പ്രകാരം ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. ദുരന്തനിവാരണം സംബന്ധിച്ച പരിശീലനങ്ങൾക്കായി ഈ സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. Institute of Land and Disaster Management (Department of Revenue, Government of Kerala) P.T.P Nagar, Near Nirmithi Kendra, Thiruvananthapuram – 695038 Phone/Fax:- 0471-2365559, Email: ildm.revenue@gmail.com, directorildmkerala@gmail.com http://ildm.kerala.gov.in/en/ Director ILDM : 830 103 0882 Secretary ILDM:8547610005 Programme officer ILDM:8547610006

ദുരന്തനിവാരണ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രോജക്ട് , ഇന്റേൺഷിപ് അവസരങ്ങൾ ഇവിടെ ലഭ്യമാണ്.