കെ. മാധവൻ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവുമായിരുന്ന കെ.മാധവന്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരമാണ് കെ. മാധവൻ പുരസ്കാരം [1]. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ, പ്രഥമ പുരസ്‌കാരം ജവഹർലാൽ നെഹ്രു സർവകലാശാല വിദ്യാർഥിയൂണിയൻ നേതാവായിരുന്ന കനയ്യകുമാറിന്‌ ലഭിച്ചു.

കെ. മാധവന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച്, 2017 സപ്തംബർ 24 ന് കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആദ്യപുരസ്കാരം നൽകി[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._മാധവൻ_പുരസ്കാരം&oldid=3803235" എന്ന താളിൽനിന്ന് ശേഖരിച്ചത്