കെ.സി. അജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യകാരനും വിവർത്തകനുമാണ് കെ.സി. അജയകുമാർ (K C Ajayakumar)(1964). 2016 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട കോയിപ്രം പഞ്ചായത്തിൽ കെ.വി. ചന്ദ്രൻനായരുടെയും എം.എൻ. മീനാക്ഷിയമ്മയുടെയും മകനായി ജനിച്ചു. ഇന്ത്യൻ ഓവർസീസ്‌ ബാങ്കിൽ സീനിയൽ മാനേജർ ആയിരുന്നു.[2] പിന്നീട് കോർപ്പറേഷന് ബാങ്കിൽ ചീഫ് മാനേജർ ആയിരിക്കെ ജോലിയിൽ നിന്നു പിരിഞ്ഞ് മുഴുവൻ സമയ സാഹിത്യസപര്യയിലാണ്.[2] ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.

കൃതികൾ[തിരുത്തുക]

മൂല രചന – ഹിന്ദിയിൽ[തിരുത്തുക]

  1. സ്വതന്ത്രതാ ആന്ദോലൻ പർ ആധാരിത് ഹിന്ദി ഉപന്യാസ്
  2. മലയാളം വ്യാകരണ് ഏക് പരിചയ്
  3. കാളിദാസ്
  4. സൂര്യഗായത്രി
  5. ആദിശങ്കരം
  6. ടാഗോർ - ഏക് ജീവനി

പരിഭാഷ ഹിന്ദിയിലേക്ക്[തിരുത്തുക]

  1. വാല്മീകി രാമായണ് ഏക് അധ്യയൻ
  2. ഗീതാശാസ്ത്രം - ശ്രീ.സി.രാധാകൃഷ്ണന്റെ ഗീതാദർശനം എന്ന ഗീതാവ്യാഖ്യാനത്തിന്റെ ഹിന്ദി പരിഭാഷ

മൂല രചന മലയാളത്തിൽ[തിരുത്തുക]

  1. കാളിദാസൻ (നോവൽ)
  2. മൃത്യുഞ്ജയം (നോവൽ)
  3. രവീന്ദ്രനാഥം (നോവൽ) - രവീന്ദ്രനാഥ ടാഗോറിന്റെ സർഗ്ഗമനസ്സിന്റെ നോവൽരൂപാന്തരം
  4. ആദിശങ്കരം (ആദിശങ്കരന്റെ ജീവിത കഥയിലൂടെ അദ്വൈതവേദാന്തത്തെ പരിചയപ്പെടുത്തുന്ന കൃതി)

പരിഭാഷ മലയാളത്തിലേക്ക്[തിരുത്തുക]

  1. കർമ്മയോഗം - മൂല രചന നരേന്ദ്ര കോഹിലി (കൃഷ്ണകഥയുടെ പശ്ചാത്തലത്തിലുള്ള നോവൽ ഡോ.കെ.സി.സിന്ധുവുമായി ചേർന്നുള്ള പരിഭാഷ)
  2. അഭ്യുദയം - (രണ്ട് ഭാഗങ്ങൾ) - മൂല രചന നരേന്ദ്ര കോഹിലി (രാമകഥയുടെ പശ്ചാത്തലത്തിലുള്ള നോവൽ ഡോ.കെ.സി.സിന്ധുവുമായി ചേർന്ന്)

മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള നരേന്ദ്ര കോഹിലിയുടെ എട്ടു നോവലുകൾ[തിരുത്തുക]

  1. ബന്ധനം
  2. അധികാരം (ഡോ.കെ.സി.സിന്ധുവുമായി ചേർന്ന്)
  3. കർമ്മം
  4. ധർമ്മം
  5. അന്തരാൾ
  6. പ്രച്ഛന്നം
  7. പ്രത്യക്ഷം
  8. മുക്തി

മറ്റു വിവർത്തനങ്ങള്[തിരുത്തുക]

  1. വിവേകാനന്ദം - മൂല രചന നരേന്ദ്ര കോഹിലി
  2. ടോഗോർ കഥകൾ സമ്പൂർണ്ണം
  3. ഗോര - മൂല രചന – രവീന്ദ്രനാഥ ടാഗോർ - സഹിത്യ അക്കാദമി പുരസ്കാരം 2015
  4. സി.വി.രാമൻ പിള്ള (ലഘുജീവചരിത്രം) മൂല രചന എസ്.ഗുപ്തൻ നായർ
  5. ഛത്രപതി ശിവാജി സദ്ഭരണത്തിന്റെ മാതൃക – മൂല രചന അനിൽ മാധവ് ദവേ
  6. ഭാരതവികസനം സാധ്യതകള് , പ്രശ്നങ്ങള്, പരിഹാരങ്ങൾ – മൂല രചന സന്ദീപ് വസലേക്കർ
  7. അംബേഡ്കർ സാമൂഹിക വിപ്ലവയാത്ര – മൂലരചന ദത്തോപന്ത് ഠേംഗഡി
  8. ബാബാസാഹബ് അംബേഡ്കറും സാമൂഹ്യനീതിയും – മൂല രചന രമേശ് പതംഗേ
  9. യതോ ധർമ്മസ്തതോ ജയഃ - മൂല രചന നരേന്ദ്ര കോഹിലി
  10. സീതാമാനസം (മൃദുലാ സിന്ഹയുടെ സീതാ പുനി ബോലി എന്ന നോവലിന്റെ മലയാള പരിഭാഷ)
  11. നരന്ദ്രമോദി- ഉടച്ചുവാര്ക്കലിന്റെ പെരുന്തച്ചന്-നവഭാരത ശില്പി - മൂല രചന ഡോ.ആര്.ബാലശങ്കര്
  12. നരേന്ദ്രമോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ - നരേന്ദ്രമോദി
  13. മനസ്സിൽ തൊട്ടു പറഞ്ഞത് - മന് കീ ബാത് 2017, 2018, 2019 ജനുവരി, ഫെബ്രുവരി - നരേന്ദമോദി

പുരസ്കാരം[തിരുത്തുക]

  • 2000 ൽ കേന്ദ്ര സർക്കാർ മാനവസംസാധൻ വികാസ് മന്ത്രാലയത്തിന്റെ ഹിന്ദീതർ ഭാഷീ ഹിന്ദി ലേഖക് പുരസ്കാർ (അഹിന്ദി പ്രദേശത്തെ ഹിന്ദി എഴുത്തുകാർക്കുള്ള കേന്ദ്ര സർക്കാർ പുരസ്കാരം[3])
  • 2015 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, രബീന്ദ്രനാഥ് ടാഗോറിന്റെ ഗോറ എന്ന നോവലിന്റെ മലയാളം പരിഭാഷക്ക്[4]
  • 2018 ൽ ഹിന്ദിഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിൽ മികച്ച സംഭാവന നൽകുന്നവർക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകു വിശ്വഹിന്ദി സമ്മാൻ[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-02-17.
  2. 2.0 2.1 "ഹിന്ദി ദിനത്തിൽ മലയാളിയുടെ നാലു ഹിന്ദി നോവലുകൾ; സ്വന്തം സൃഷ്ട്രിയുമായി ഡോ.കെ സി അജയകുമാർ". Janmabhumi (in ഇംഗ്ലീഷ്).
  3. 3.0 3.1 "'വിശ്വഹിന്ദി സമ്മാൻ' പുരസ്‌കാരത്തിനു മലയാളിയായ ഡോ.കെ.സി.അജയകുമാർ അർഹനായി". ManoramaOnline.
  4. "..:: SAHITYA : Akademi Awards ::." sahitya-akademi.gov.in.
"https://ml.wikipedia.org/w/index.php?title=കെ.സി._അജയകുമാർ&oldid=4070160" എന്ന താളിൽനിന്ന് ശേഖരിച്ചത്