കൂട്ട്യായ്ക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ മലബാറിലെ ക്ഷേത്രങ്ങളിൽ ഉൽസവങ്ങൾക്കും മറ്റു കാര്യങ്ങൾക്കും സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് കൂട്ട്യായ്ക്കാർ. രണ്ടോ കൂടുതലായാൽ നാലോ ആളുകളെയാണ് തിരഞ്ഞെടുക്കുന്നത്. അവർ പരസ്പരം ചങ്ങാതി എന്നാണ് വിളിക്കുന്നത്. ചുമതല കാലാവധിക്ക് ശേഷം ഒഴിഞ്ഞാലും ചങ്ങാതി എന്നു തന്നെയാണ് വിളിക്കുന്നത്. യാദവർക്കിടയിൽ ഇവരെ കാലുവരക്കാർ എന്നു വിളിക്കും.

തിരഞ്ഞെടുപ്പ്[തിരുത്തുക]

മിക്ക ക്ഷേത്രങ്ങളിലും വൃശ്ചികമാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ക്ഷേത്രത്തിനു കീഴിലുള്ള വിവാഹിതരായ ചെറുപ്പക്കാരിൽ നിന്നാണ് ഇവരെ തിരഞ്ഞേടുക്കുന്നത്.ചില സ്ഥലങ്ങളിൽ നറുക്കെടുക്കുന്ന രീതിയുമുണ്ട്. തെയ്യങ്ങൾ നേരിട്ട് ചുമതല ഏല്പിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഒരു വർഷത്തേക്കാണ് തിരഞ്ഞെടുപ്പ്.തിരഞ്ഞെടുത്താൽ ഒഴിയാനും പാടില്ല.

ആചാരം[തിരുത്തുക]

ചുമതലയേറ്റാൽ ഒരു വർഷം തികഞ്ഞ ചിട്ടയോടെ വേണം ജീവിക്കാൻ. ഷർട്ടിടാതെ വെള്ളമുണ്ട് മാത്രമെ ധറിക്കാവൂ. ക്ഷേത്രകാര്യങ്ങൾക്ക് പോകുമ്പോൾ മുദ്ര(മരം കോണ്ടുള്ള ഒരു തരം വടി) കൈയിൽ വേണം. ചില ക്ഷേത്രങ്ങളിൽ ഉറുമാൽ കൂടി മുദ്രയായി ഉണ്ടാകും.

മദ്യപിക്കരുത്. ശുദ്ധിയുള്ള സ്ഥലങ്ങളിൽ നിന്നെ ഭക്ഷണം കഴിക്കാവൂ. അടുത്ത ബന്ധുക്കൾ മരിച്ചാൽ പോലും ബലികർമ്മങ്ങളിൽ പങ്കെടുക്കാൻ പാടില്ല. മരണവീട്ടിൽ പോയാൽ തന്നെ സംസ്ക്കര ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പെ മടങ്ങണം.

"https://ml.wikipedia.org/w/index.php?title=കൂട്ട്യായ്ക്കാർ&oldid=880986" എന്ന താളിൽനിന്ന് ശേഖരിച്ചത്