കുഴൽമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഴൽമുല്ല
Starr 071024-0081 Clerodendrum indicum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C.indicum
Binomial name
Clerodendrum indicum

ലാമിയേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ് കുഴൽമുല്ല.(ശാസ്ത്രനാമം:Clerodendrum indicum, syn.Clerodendrum siphonanthus) മിക്കവാറും ശാഖകളില്ലാതെ 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ പത്രവൃന്ദമില്ലാത്ത ഇലകൾ വർത്തുളന്യാസത്തിൽ വിന്യസിച്ചിരിക്കുന്നു. പൂങ്കുലകൾ തണ്ടിന്റെ അറ്റത്ത് രൂപം കൊള്ളുന്നു. വെളുത്ത നിറമുള്ള പൂവുകൾക്ക് തുടക്കത്തിൽ 8-13 സെന്റിമീറ്റർ നീളമുള്ള അൽപ്പം വളഞ്ഞ കുഴലുകളുണ്ട്. കേസരങ്ങളും(stamen) പരാഗിയും(Anther) പർപ്പിൾ നിറത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്നു. പൂവു കൊഴിഞ്ഞ ശേഷം വിദളം ചുവന്ന നിറത്തിൽ കൂടുതൽ വളരുകയും കറുത്ത നിറത്തിൽ 4 അറകളുള്ള ഫലം അതിന് നടുവിൽ വികസിക്കുകയും ചെയ്യുന്നു. കുഴൽമുല്ലയുടെ വേരിൽ ഫീനോളിക് ഗ്ലൈക്കോസൈഡുകളും സാപോണിനുകളും ഉണ്ട്. സാപോണിൻ ആന്റിഹിസ്റ്റമിൻ സ്വഭാവമുള്ളത് കൊണ്ട് ബാഹ്യവസ്തുക്കളോടുള്ള അലർജി പ്രതികരണങ്ങളിൽ ഫലപ്രദമാണ്. ആയുർവേദത്തിൽ വീക്കവും വേദനയും കുറയ്ക്കാനായും മുറിവുകൾ ഉണക്കാനായും ഉപയോഗിക്കുന്നു. രക്തചംക്രമണവും ദഹനവും മെച്ചപ്പെടുത്താൻ സഹായകമാണ്. ശ്വസനവ്യവസ്ഥയിൽ അധികമുള്ള ശ്ലേഷ്മം പുറംതള്ളി ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയ അവസ്ഥകളിൽ ആശ്വാസം കൊടുക്കുന്നു. സ്വേദന ഗുണമുണ്ട്.[1][2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://indiabiodiversity.org/species/show/229224
  2. http://www.flowersofindia.net/catalog/slides/Tubeflower.html
"https://ml.wikipedia.org/w/index.php?title=കുഴൽമുല്ല&oldid=3677970" എന്ന താളിൽനിന്ന് ശേഖരിച്ചത്