കുറ്റിക്കുരുമുളക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ ഏറ്റവും നൂതനമായ ഒരു കുരുമുളക് വളർത്തൽ രീതിയാണ് കുറ്റിക്കുരുമുളക് . ഒരു വീട്ടിലേക്ക് ആവശ്യമായ കുരുമുളക് ഈ വളർത്തു രീതിയിൽ നിന്ന് ലഭ്യമാണ്. പേരുപോലെതന്നെ കുറ്റിക്കുരുമുളക് ഒരു കുള്ളൻ കുരുമുളകാണ്. സാധാരണ കുരുമുളകിനേക്കാൾ ചെലവ് കുറഞ്ഞതാണ് കുറ്റിക്കുരുമുളകിന്റെ വിളവെടുപ്പ് .

തൈ തയ്യാറാക്കുന്ന രീതി[തിരുത്തുക]

കുറ്റിക്കുരുമുളക് തയ്യാറാക്കുന്നതിനു വേണ്ടി പാർശ്വശിഖരങ്ങളാണ് ഉപയോഗിക്കുന്നത്. നല്ല ആരോഗ്യമുള്ള ശിഖരങ്ങൾ തിരഞ്ഞെടുത്ത് മുറിച്ചതിന് ശേഷം വെള്ളത്തിൽ മുക്കി വക്കുക. അതിനു ശേഷം ഈ ശിഖരത്തിനെ ൦ .2 % കോപ്പർ ഓക്‌സി ക്ലോറൈഡിൽ 20 -30 മിനുട്ട് നേരം മുക്കി വെച്ചശേഷം 3-4മുട്ടുകളുള്ള കഷണങ്ങളാക്കി മുറിക്കുക. ഈ ശിഖരങ്ങളുടെ അടിവശത്ത് മൂർച്ചയുള്ള കത്തി കൊണ്ട് ചരിച്ചു വെട്ടുക ശേഷം ആ ഭാഗം വേരുപിടിക്കാനുള്ള ഹോർമോൺ പൊടിയിൽ മുക്കിവക്കുക. അധികമുള്ള പൊടി നീക്കം ചെയ്തതിന് ശേഷം അവയെ ഈർപ്പമുള്ള ചകിരിച്ചോർ നിറച്ച പോളിത്തീൻബാഗിൽ നടുക. ഒരു ബാഗിൽ 3-4 ശിഖരങ്ങൾ നടാവുന്നതാണ്.ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ബാഗിന്റെ വായ് ഭാഗം ഒരു ചരടുപയോഗിച് കെട്ടിയതിനു ശേഷം തണലിൽ സൂക്ഷിക്കുക. 30-50 ദിവസമാകുമ്പോഴേക്കും ഈ ശിഖരങ്ങളിൽ 5-6 വേരുകൾ വന്നു തുടങ്ങും. വേര് വന്നതിനു ശേഷം തൈകൾ മണ്ണ്മിശ്രിതം (മണ്ണ് , മണൽ, ഉണങ്ങിയചാണകം 1 :1 : 1 എന്ന അനുപാദത്തിൽ ) നിറച്ച് പോളിബാഗിലേക്ക് മാറ്റിനാടാവുന്നതാണ്. 1-2 മാസം ഈ തൈകളെ തണലിൽ വളർത്തുക പിന്നീട് ഇവയെ ചട്ടിയിലേക്കോ നിലത്തേക്കോ മാറ്റി നടാവുന്നതാണ്. വേര് ചീയൽ തടയാൻ വേണ്ടി മണ്ണ്മിശ്രിതത്തിൽ ട്രൈക്കോഡെർമ ഹർസിയാനം (ചെടി ഒന്നിന് 10ഗ്രാം വീതം) നൽകാവുന്നതാണ്.

ചട്ടിയിൽ നടുന്ന വിധം[തിരുത്തുക]

bush pepper plant

സെപ്റ്റംബർ - ഡിസംബർ മാസം വരയുള്ള കാലയളവാണ് പാർശ്വശിഖരങ്ങൾ വേരുപിടിക്കാനുള്ള അനുയോജ്യമായ സമയം. കുറ്റിക്കുരുമുളക് ചെടികൾ ഏകദേശം 10 കിലോ മണ്ണ്മിശ്രിതം നിറച്ച ചട്ടിയിലേക്ക് മാറ്റി നടുക. നട്ടതിന് ശേഷം പുതയിട്ട് ദിവസേനെ രണ്ടുനേരം നനക്കണം. ഒരു രണ്ടു മാസം തണലിൽ വച്ചതിനു ശേഷം പൂന്തോട്ടത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്.

picture of bush pepper


നിലത്ത് നടുന്ന രീതി[തിരുത്തുക]

2 X 2 മീറ്റർ അകലത്തിൽ ആറു മീറ്റർ സമചത‌ുരമുള്ള കുഴികളെടുത്ത മേൽമണ്ണ്,കംബോസ്റ്റ് അല്ലെങ്കിൽ ചാണകം സമമായി ചേർത്ത് കുഴികൾ നിറക്കുക അതിൽ തൈ നടാവുന്നതാണ്.ഒരു ഹെക്ടറിൽ 2500 തൈകൾ നടാം. ചെടികൾക് തണൽ നല്കുന്നതിനായി 6 മീറ്റർ അകലത്തിൽ തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതാണ്. 7.5 മീറ്റിർ അകലത്തിൽ നട്ടിട്ടുള്ള തെങ്ങിൻ തോട്ടത്തിൽ 2 x 1 .8 മീറ്റർ അകലത്തിൽ കുറ്റികുരുമുളക് നടാവുന്നതാണ്.

പരിപാലനം[തിരുത്തുക]

വർഷത്തിൽ ഒരിക്കൽ ഒരു ചട്ടിയിൽ 100 ഗ്രാം ഉണക്കി പൊടിച്ച ചാണകം, ഒരു മാസത്തിലൊരിക്കൽ ഒരു ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പർ ഫോസ്ഫ്റ്റ്, 3 ഗ്രം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂടി കലർത്തി വളം ചെയ്യാം. രാസവളത്തിനു പകരം 15 ഗ്രാം അഥവാ ഒരു ടേബിൾ സ്പൂൺ കടലപ്പിണ്ണാക്കോ ചേർത്താലും മതി.നിലത്തു നട്ട ചെടികൾക്ക് വർഷത്തിലൊരിക്കൽ 5 കിലോ ചാണകവും, 4 മാസത്തിലൊരിക്കൽ 20 ഗ്രം യൂറിയ. 25 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30 ഗ്രാം പൊട്ടാഷ് എന്നിവ നൽകാവുന്നതാണ്. നനക്കുന്നതിനു ചട്ടി ഒന്നിനു മൂന്ന് ദിവസത്തിലൊരിക്കൽ 3.5 ലിറ്റർ വെള്ളം വേണ്ടിവരും. തെങ്ങിൻ തോപ്പിൽ വളരുന്ന കുറ്റിക്കുരുമുളകിനു ദിവസേന 8 ലിറ്റർ വെള്ളം കണിക ജലസേചന രീതി വഴി നൽകുന്നത് നല്ലതാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം ( ജൂൺ - സെപ്റ്റംബർ ) ദശാംശം രണ്ട് ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ചെടി ഒന്നിന് 100 മില്ലി ലിറ്റർ എന്നതോതിൽ നിലത്തു വളരുന്ന ചെടികൾക്കും ചട്ടിയിലെ ചെടികൾക്കും ഒഴിച്ചുകൊടുക്കണം, മാസത്തിലൊരിക്കൽ അക്കോമിൻ 3 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചെടികൾക്ക് തളിക്കുന്നത് രോഗങ്ങൾ വരുന്നത് തടയും. [1]

അവലംബം[തിരുത്തുക]

  1. "IISR bushpepper". www.aicrps.res.in/index.php/technologies/technologies/bush-pepper. {{cite web}}: Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=കുറ്റിക്കുരുമുളക്&oldid=2583627" എന്ന താളിൽനിന്ന് ശേഖരിച്ചത്