കുനിയിൽക്കടവ് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കുനിയിൽക്കടവ് പാലം സി എച്ച് മുഹമ്മദ് കോയ പാലം എന്നറിയപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ എറ്റവും നീളംകൂടിയ പാലമാണിത്. ചേമഞ്ചേരി അത്തോളി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. അകലപ്പുഴയുടെ കുറുകെ ഇതു നിർമ്മിച്ചിരിക്കുന്നു. ഇതു നിർമ്മിക്കുക വഴി 16 കിലോമീറ്റർ ലാഭിക്കാൻ കഴിഞ്ഞു.


കുനിയിൽക്കടവ് പാലത്തിന് 26.60 മീറ്റർ നീളമുള്ള10 സ്പാനുകൾ ഉണ്ട്. ഓരോന്നിനും 7.5 മീറ്റർ വീതിയുണ്ട്. 550 മീറ്റർ നീളവും. ദേശീയപാത17നെയും സംസ്ഥാനപാത 38നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് കുനിയിൽക്കടവ് പാലം. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുനിയിൽക്കടവ്_പാലം&oldid=3936165" എന്ന താളിൽനിന്ന് ശേഖരിച്ചത്