കാർഡിയോപൾമോണറി റെസസിറ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.പി.ആർ
ഒരു മെഡിക്കൽ പരിശീലനത്തിനായി CPR നടത്തുന്നു
Specialtyകാർഡിയോളജി
ICD-999.60
MeSHD016887
OPS-301 code8-771
MedlinePlus000010
ഒരു മിനിറ്റിൽ 100 ​​എന്ന തോതിൽ ചെസ്ററ് കംപ്രഷൻ നടത്തുന്നു

ഹൃദയസ്തംഭനം അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര നടപടിക്രമമാണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ. (സി.പി.ആർ) ഹൃദയസ്തംഭനം മൂലം നമ്മുടെ വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ അഞ്ചോ എട്ടോ മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കും. ഈ അവസ്ഥയെ മസ്തിഷ്ക മരണം എന്നും വിളിക്കുന്നു. മസ്തിഷ്ക മരണം തടയുന്നതിനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗ്ഗമാണ് സിപിആർ. നിലച്ചുപോയ ഹൃദയം പുനരാരംഭിക്കാൻ സി.പി.ആറിനാൽ സാധിക്കില്ല. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ ഭാഗിക ഒഴുക്ക് പുനഃസ്ഥാപിക്കുക എന്നതാണ് സിപിആറിന്റെ ലക്ഷ്യം.[1]

ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യാ​ൽ ഉ​ട​ൻ സി.​പി.​ആ​ർ ന​ൽകി​യാ​ൽ രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത 18 മു​ത​ൽ 70 ശ​ത​മാ​ന​മാ​ണ്. ഹൃദയസ്തംഭനത്താൽ വീണ ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കിൽ, ധാരാളം വിശ്രമവും വെള്ളവും നൽകിയ ശേഷം അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ പൾസ് പരിശോധിക്കുക. ഇല്ലെങ്കിൽ സി.പി.ആർ ഉടൻ ലഭ്യമാക്കുക.[2]

ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാൽ നെഞ്ചുഭാഗത്ത് ആണ് സി.പി.ആർ ചെയ്യുന്നത്. ശരീരത്തിൽ എവിടെയെങ്കിലും സി.പി.ആർ. ചെയ്യാനാവില്ല. കൃത്യമായി പറഞ്ഞാൽ മൂക്കിന്റെ താഴേക്കുള്ള നേർരേഖയും രണ്ട് മുലക്കണ്ണും ചേർത്ത് വരയ്ക്കുന്ന സാങ്കല്പികമായ ഒരു നേർരേഖയും സന്ധിക്കുന്ന നെഞ്ചിന്റെ കൃത്യം മധ്യത്തിലാണ് സി.പി.ആർ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളിൽ മറ്റൊരു കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യണം. അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിലാവണം അമർത്തേണ്ടത്. ചെയ്യുമ്പോൾ നമ്മുടെ ഷോൾഡറുകൾ സി.പി.ആർ. ചെയ്യുന്ന ശരീരത്തിന്റെ 90 ഡിഗ്രിയിൽ തന്നെ നിലനിർത്തുകയും മുട്ടുകൾ മടക്കാതെയിരിക്കുകയും വേണം. മിനിറ്റിൽ 100 ​​മുതൽ 120 വരെ കംപ്രഷനുകൾ എന്ന തോതിൽ നെഞ്ച് അമർത്തുക.[3]

മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമശ്വാസോച്ഛ്വാസം നൽകുക. കൃത്രിമശ്വാസോച്ഛ്വാസം നൽകുമ്പോൾ അബോധാവസ്ഥയിലാവുമ്പോൾ ഒരാളുടെ നാവ് പിന്നോട്ടുവന്നു തൊണ്ട അടയുവാൻ സാധ്യതയുണ്ട്. അതിനാൽ കൊടുക്കുന്ന ശ്വാസം ഹൃദയത്തിലേക്ക് കിട്ടാതെവരും. ഒരുകൈ നെറ്റിയിൽ അമർത്തി മറ്റേകൈയിലെ രണ്ടു വിരലുകൾ താടിയിൽ മുകളിലേക്കമർത്തി തല പിന്നിലേക്ക് ചരിഞ്ഞ് താടി ഉയർത്തി മൂക്ക് അടച്ചുപിടിച്ചുകൊണ്ടാണ് കൃത്രിമശ്വാസോച്ഛ്വാസം നൽകേണ്ടത്.[4] രോഗിയുടെ വായിൽനിന്ന് ഛർദിയോ രക്തമോ വന്നിട്ടുണ്ടെങ്കിൽ ഒരു തൂവാല വെച്ചതിനുശേഷം അതിനുമുകളിലൂടെ ശ്വാസം നൽകുകയും വേണം. അത് അഞ്ചോ ആറോ തവണ ആവർത്തിക്കുക. അതിനുശേഷം വീണ്ടും നെഞ്ചിലേക്ക് നോക്കി ഹൃദയം മിടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.[5]

അവലംബം[തിരുത്തുക]

  1. Atkins DL, Berger S, Duff JP, Gonzales JC, Hunt EA, Joyner BL, et al. (November 2015). "Part 11: Pediatric Basic Life Support and Cardiopulmonary Resuscitation Quality: 2015 American Heart Association Guidelines Update for Cardiopulmonary Resuscitation and Emergency Cardiovascular Care". Circulation. 132 (18 Suppl 2): S519–25. doi:10.1161/CIR.0000000000000265. PMID 26472999.
  2. Neumar RW, Shuster M, Callaway CW, Gent LM, Atkins DL, Bhanji F, et al. (November 2015). "Part 1: Executive Summary: 2015 American Heart Association Guidelines Update for Cardiopulmonary Resuscitation and Emergency Cardiovascular Care". Circulation. 132 (18 Suppl 2): S315–67. doi:10.1161/cir.0000000000000252. PMID 26472989. S2CID 20651700.
  3. Werman HA, Karren K, Mistovich J (2014). "Shock and Resuscitation". In Werman A. Howard, Mistovich J, Karren K (eds.). Prehospital Emergency Care (10th ed.). Pearson Education, Inc. pp. 410, 426. ISBN 978-0-13-336913-7.
  4. Field JM, Hazinski MF, Sayre MR, Chameides L, Schexnayder SM, Hemphill R, et al. (November 2010). "Part 1: executive summary: 2010 American Heart Association Guidelines for Cardiopulmonary Resuscitation and Emergency Cardiovascular Care". Circulation. 122 (18 Suppl 3): S640–56. doi:10.1161/CIRCULATIONAHA.110.970889. PMID 20956217.
  5. "കുഴഞ്ഞുവീഴുന്നവർക്ക് സി.പി.ആർ. നൽകുന്ന വിധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ" (in ഇംഗ്ലീഷ്). 2023-04-11. Retrieved 2023-06-12.