കാൾ ഫ്രെഡറിക് ഗോസ്സ്
| ജോഹൻ കാൾ ഫ്രെഡറിക് ഗോസ്സ് | |
|---|---|
Carl Friedrich Gauss, painted by Christian Albrecht Jensen
|
|
| ജനനം | 1777 30 ഏപ്രിൽ ബ്രൺസ്‌വിക്, Electorate of Brunswick-Lüneburg, Holy Roman Empire |
| മരണം | 1855 ഫെബ്രുവരി 23 (പ്രായം 77) Göttingen, Kingdom of Hanover |
| താമസം | |
| ദേശീയത | ജർമ്മൻ |
| മേഖലകൾ | Mathematician and physicist |
| സ്ഥാപനങ്ങൾ | University of Göttingen |
| ബിരുദം | University of Helmstedt |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Johann Friedrich Pfaff |
| ഗവേഷണവിദ്യാർത്ഥികൾ | Friedrich Bessel Christoph Gudermann Christian Ludwig Gerling Richard Dedekind Johann Encke Johann Listing Bernhard Riemann Christian Heinrich Friedrich Peters |
| പ്രശസ്തി | Number theory The Gaussian Magnetism |
| പ്രധാന പുരസ്കാരങ്ങൾ | Copley Medal (1838) |
ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനാണ് കാൾ ഫ്രെഡറിക് ഗോസ്സ്. "ഗണിതശാസ്ത്രത്തിലെ രാജകുമാരൻ" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ജനനം
1777 ഏപ്രിൽ 30 ജർമ്മനിയിലെ ബ്രൺസ്‌വിക്കിൽ.
[തിരുത്തുക] ബാല്യകാലം
അസന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിലായിരുന്നു ബാല്യകാലം.എങ്കിൽപോലും അസാധാരണമായ കഴിവ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു.ഏഴാമത്തെ വയസ്സിൽതന്നെ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചു.അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി 1 മുതൽ 100 വരെയുള്ള സംഖ്യകളുടെ തുക ഇദ്ദേഹം നിഷ്പ്രയാസം കണ്ടെത്തി.അതിപ്രകാരമായിരുന്നു. 1+100=101,2+99=101 തുടങ്ങി സംഖ്യകളെ 50 ജോടികളാക്കി.ശേഷം 50 × 101 = 5050 എന്ന വഴി സ്വീകരിച്ചു.ഈ സംഭവമാണ് അദ്ധ്യാപകരായ ജെ.ജി.ബട്ണറേയും മാർറ്റിൻ ബാർറ്റെൽസിനേയും അമ്പരപ്പെടുത്തിയത്.പിതാവാകട്ടെ,തന്റെ പുത്രനെ കുലത്തൊഴിൽ അഭ്യസിപ്പിയ്ക്കാനായിരുന്നു ഇഷ്ടപ്പെട്ടത്.ആയതിനാൽതന്നെ പുത്രന്റെ കഴിവുകളും സിദ്ധികളും പിതാവിനാൽ പരിപോഷിപ്പിയ്ക്കപ്പെട്ടില്ല.എന്നാൽ മാതാവ് ഇദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിയ്കുകയും ബ്രൗൺഷ്‌വീഗിലെ പ്രഭുവിനാൽ വിശിഷ്ടാംഗത്വം നേടുകയും ഉണ്ടായി.സ്വന്തന്ത്രമായി ഇദ്ദേഹം നടത്തിയ പഠനങ്ങൾ പ്രധാനപ്പെട്ടവയാണ്.വശങ്ങളുടെ എണ്ണം ഫെർമാറ്റ് അഭാജ്യം ആയ ഏതൊരു ബഹുഭുജവും കോംപസ്സുപയോഗിച്ച് നിർമ്മിയ്ക്കാൻ സാധിയ്ക്കുമെന്ന് തെളിയിച്ചു.17വശങ്ങളുള്ള ബഹുഭുജത്തെ തന്റെ ശവകുടീരത്തിൽ വരയ്ക്കണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചിരുന്നത്രേ.
[തിരുത്തുക] ഗണിതശാസ്ത്രവും ഗോസ്സും
അഭാജ്യസംഖ്യാസിദ്ധാന്തം വളരേ വിലയേറിയ ഒരു സംഭാവനയാണ്.ഈ സിദ്ധാന്തം പൂർണ്ണസംഖ്യകൾക്കിടയിൽ അഭാജ്യസംഖ്യകൾ എപ്രകാരമാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്ന് തെളിയിച്ചു.ബീജഗണിതത്തിലെ അടിസ്ഥാനസിദ്ധാന്തം തെളിയിച്ചു.
[തിരുത്തുക] അവലംബം
- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗണിത കൗതുകം പുസ്തകം, പേജ് നം. 18