കാന്റർബറി കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്റർബറി കഥകൾ അഥവാ ദി കാന്റർബറി റ്റെയ്ല്സ്(The Canterbury Tales) പതിനാലാം നൂറ്റാണ്ടിൽ ജെഫ്രീ ചോസർ മിഡിൽ ഇംഗ്ലീഷിൽ എഴുതിയ കഥാസമാഹാരമാണ്. ഭൂരിഭാഗവും പദ്യത്തിലെഴുതിയിരിക്കുന്ന ഈ കഥാസമാഹാരത്തിലെ കഥകൾ, ഒരു കൂട്ടം തീർത്ഥാടകർ സൌത്ത്വാർക്ക് എന്ന സ്ഥലത്തു നിന്നും വിശുദ്ധ തോമസ് ബെക്കറ്റിന്റെ ശവകുടീരത്തിലേക്കുള്ള യാത്രക്കിടയിൽ പരസ്പരം പറയുന്ന കഥകളാണ്. ചോസറിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് കാന്റർബറി കഥകൾ.

"http://ml.wikipedia.org/w/index.php?title=കാന്റർബറി_കഥകൾ&oldid=1693488" എന്ന താളിൽനിന്നു ശേഖരിച്ചത്