കാന്തികസാമഗ്രഹികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്തികതയുടെ ഉത്ഭവം അതിന്റെ ക്രാന്തിപഥത്തെയും സൂക്ഷ്മഗണത്തിന്റെ ഭ്രമണത്തെയും സൂക്ഷ്മഗണങ്ങൾ എങ്ങനെ പരസ്പരം പ്രവർത്തനം നടത്തുന്നു എന്നതുമായി ബന്ധപെട്ടു കിടക്കുന്നു. പല തരത്തിലുള്ള കാന്തികതെയക്കുറിച്ച് വിശദീകരിക്കാൻ ഏറ്റവും നല്ല വഴി കാന്തസാമഗ്രഹികൾ കാന്തിക വലയത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുന്നതിലാണ്. കാന്തികവസ്തുക്കളെ കാന്തിക സ്വഭാവത്തിനനുസരിച്ച് തരം തിരിക്കാം

പ്രതികാന്തികത (ഡയാമാഗ്നറ്റിസം)[തിരുത്തുക]

എല്ലാ വസ്തുക്കളുടെയും മുഖ്യമായ ഒരു സ്വഭാവമാണ് പ്രതികാന്തികത. എങ്കിലും അതു പൊതുവെ ദുർബ്ബലമാണ്. കാന്തിക വലയത്തിലേക്ക് സൂക്ഷ്മഗണങ്ങളെ വിധേയമാക്കുമ്പോൾ അത് കാണിക്കുന്ന സഹകരണമില്ലായ്മയാണ് അതിന്റെ ദുർബ്ബലതയ്ക്ക് കാരണം. ആകെ മാഗ്നറ്റിക്സ് മൊമെന്റ്സ് ഇല്ലാത്ത അണുക്കൾ കൊണ്ടാണ് പ്രതികാന്തങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. കാന്തിക വലയത്തിലേക്ക് വിധേയമാക്കുമ്പോൾ നെഗറ്റിവ് കാന്തികശക്തി ഉണ്ടാകും. അതുകൊണ്ടുതന്നെ അതിന്റെ ചാപല്യം നെഗറ്റിവ് ആയിരിക്കും.


Mന്റെയും Hന്റെയും രേഖാരൂപം വരയ്ക്കുമ്പോൾ നമുക്ക് മുകലിൽ കാണിച്ചിരിക്കുന്നതുപോലെ ലഭിക്കും. കാന്തിക വലയം പൂജ്യം ആകുമ്പോൾ കാന്തികശക്തി പൂജ്യം ആകും. പ്രതികാന്തങ്ങളുടെ വിശേഷണലക്ഷണം എന്താണെന്നുവച്ചാൽ അവയുടെ ചാപല്യം താപനിലയത്തോട് ആശ്രിതനായിരിക്കില്ല എന്നതാണ്. ചില പ്രതികാന്തിക സാമഗ്രഹികൾ

  • സിലിക്ക
  • കാൽസൈറ്റ്
  • വെള്ളം

പാരാമാഗ്നറ്റിസം[തിരുത്തുക]

പാരാമാഗ്നറ്റിക്ക് സാമഗ്രഹികളുടെ കണങ്ങൾക്ക് നെറ്റ് മാഗ്നറ്റിക്ക് മൊമന്റ് ഉണ്ടാകും. കാരണം ഇവയുടെ ക്രാന്തിപഥത്തിലുള്ള യോജിക്കാത്ത സൂക്ഷ്മഗണങ്ങളാണ്. യോജിക്കാത്ത സൂക്ഷ്മഗണങ്ങളുള്ള ഒരു മുഖ്യമായ സാമഗ്രഹി ഇരുമ്പാണ്. എന്തൊക്കെ ആയാലും വ്യതിരിക്തമായ മാഗ്നറ്റിക്ക് മൊമെന്റ്സ് പരസ്പരം കാന്തികമായി പ്രവർത്തനം നടത്തില്ല.

പ്രന്തികാന്തത്തെപ്പോലെ കാന്തികവലയം കളയുമ്പോൾ കാന്തികശക്തി പൂജ്യമാണ്. കാന്തികവലയത്തിന്റെ സാന്നിധ്യത്തിൽ കാന്തികവലയത്തിന്റെ ദിശയിലേക്ക് കണങ്ങളുടെ മാഗ്നറ്റിക്ക് മൊമെന്റ്സ്ന്റെ പൊരുത്തപ്പെടൽ പോസിറ്റിവ് കാന്തികശക്തിക്കും പോസിറ്റിവ് ചാപല്യത്തിനും കാരണമാകുന്നു. കാന്തികവലയത്തിന്റെ മൊമെന്റുകളെ അണിനിരത്തുന്ന സാമർത്ഥ്യത്തെ എതിർക്കാൻ താപനിലയുടെ വിഭങ്ങൾക്ക് കഴിയുന്നു.ഇതൊരു താപനില ആശ്രിതമായ ചാപല്യത്തിൽ ചെന്നെത്തുന്നു. ഇതിനെ ക്യൂറിയുടെ നിയമം എന്നു പറയുന്നു. ചില പാരാമാഗ്നറ്റിക്ക് സാമഗ്രഹികൾ

  • ബയോറ്റൈറ്റ്
  • പൈറൈറ്റ്

ഫെറോമാഗ്നറ്റിസം[തിരുത്തുക]

ഫെറോമാഗ്നറ്റിക്ക് സാമഗ്രഹികളുടെ ആറ്റമിക്ക് മൊമെന്റ്സ് വളരെ ശക്തമായ ഇടപെടലാണ് കാണിക്കുന്നത്. വൈദ്യുത ബലമായ വിനിമയങ്ങളാണ് ഈ ഇടപെടലുകൾ സൃഷ്ടിക്കുന്നത്.ഈ സമാന്തര അല്ലെങ്കിൽ സമാന്തരമല്ലാത്ത ആറ്റമിക്ക് മൊമെന്റ്സിന്റെ അണിനിരക്കിനു കാരണമാകുന്നു. ബലമായ ഫെറോമാഗ്നറ്റിക്ക് സാമഗ്രഹികളുടെ മൊമെന്റുകളുടെ സമാന്തര അണിനിരക്ക് കാന്തിക വലയത്തിന്റെ അഭാവത്തിലും വലിയ കാന്തികശക്തിക്കു കാരണമാകുന്നു. ചില കാന്തിക സാമഗ്രഹികൾ

  1. ഇരുമ്പ്
  2. നിക്കൽ
  3. കോബാൾട്ട്
"https://ml.wikipedia.org/w/index.php?title=കാന്തികസാമഗ്രഹികൾ&oldid=1882868" എന്ന താളിൽനിന്ന് ശേഖരിച്ചത്