കാകതാലീയ ന്യായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിൽ പ്രചാരമുണ്ടായിരുന്ന ലൗകികന്യായങ്ങളിൽ ഒന്ന് ആണ് കാകതാലീയ ന്യായം. രണ്ടു സംഭവങ്ങൾ യാദൃച്ഛികമായി ഒരേ സമയത്തു തന്നെ സംഭവിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന ലൗകികന്യായം. കാക്ക പനയിൽ വന്നിരുന്നതും പനംപഴം വീണതും ഒരേ സമയത്തു സംഭവിച്ചു എന്ന പോലെ, പാകമായി നിന്ന പനംപഴം കാക്ക വന്നിരുന്നില്ലെങ്കിലും വീഴുമായിരുന്നു, കാക്കയുടെ വരവും ഇരിപ്പും യദൃച്ഛയാ സംഭവിച്ചതു മാത്രം എന്നാണ് ഈ ന്യായത്തിന്റെ സൂചന. ധാരാളമായി ഉദ്ധരിക്കപ്പെടുന്ന ന്യായങ്ങളിൽ ഒന്നാണിത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാകതാലീയ_ന്യായം&oldid=3410474" എന്ന താളിൽനിന്ന് ശേഖരിച്ചത്