കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/ജനുവരി, 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നിപർവ്വതം
അഗ്നിപർവ്വതം

തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും.

ഫലകചലനം ഉള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങളും അഗ്നിപർവ്വതവക്ത്രങ്ങളിൽ നിന്നുള്ള ബഹിർഗമനവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ആഗ്നേയ പ്രക്രിയയിൽ ഒരിനമാണ് അഗ്നിപർവ്വതോദ്ഗാരം, മറ്റേ ഇനം അന്തർവേധനവും (Intrusion). ഭൂവല്കത്തിലെ ശിലകളുടെ അടിയിൽ വിദരങ്ങളും വിടവുകളും സൃഷ്ടിച്ചു തിളച്ചുരുകിയ ശിലാദ്രവം മുകളിലേക്കിരച്ചുകയറുന്ന പ്രക്രിയയാണ് അന്തർവേധനം. ഇതിൽ അഗ്നിപർവ്വതത്തിലെപ്പോലെ മാഗ്മ ബഹിർഗമിക്കുന്നില്ല.

...പത്തായം കൂടുതൽ വായിക്കുക...