കവാടം:ചലച്ചിത്രം/ക്ലാസിക്കുകൾ/

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1920 ൽ പുറത്തിറങ്ങിയ വിഖ്യാതമായ ജർമ്മൻ നിശബ്ദ ചലച്ചിത്രമാണ് ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി(ജർമൻ: Das Cabinet des Dr. Caligari).ഇത് ഒരു ഹൊറർ സിനിമയാണ് .റോബർട്ട് വീൻ ‌ ആണ് ഈ സിനിമയുടെ സംവിധായകൻ .നിശബ്ദ സിനിമാകാലഘട്ടത്തിലെ ഏറ്റവും മികച്ച എക്സ്പ്രഷനിസ്റ്റ് ഹൊറർ സിനിമ എന്ന നിലയ്ക്ക് സിനിമാ ചരിത്രത്തിൽ ഈ സ്യഷ്ടിക്ക് വലിയ പ്രാധാന്യം ഉണ്ട്.ഇതിൽ ഉപയോഗിച്ചിരിക്കുന്ന ശൈലീക്യത സെറ്റുകൾ എക്സ്പ്രഷനിസം എന്ന ചിത്രകലാരീതി അനുസരിച്ചു ആണ് സജ്ജീകരിച്ചിരിക്കുന്നത്.ചലച്ചിത്രകലയുടെ ബാല്യകാലത്തു തന്നെ, ദൃശ്യവത്ക്കരണത്തിലും ആഖ്യാനത്തിലും നൂതനമായ ശൈലി ആവിഷ്ക്കരിച്ചുകൊണ്ടാണ് ഈ സിനിമയെ റോബർട്ട് വീന്‌ വിസ്മയകരമായ അനുഭവമായിത്തീര്ത്തത് . സിനിമ പിന്നീട് സ്വായത്തമാക്കിയ വർണം, ശബ്ദം, മറ്റ് ടെക്നിക്കുകൾ എന്നിവ പ്രയോജനപ്പെടുത്തിയാലും കാലിഗരി ഇതിലും നന്നായി സങ്കൽപിച്ചെടുക്കാനാവില്ല എന്നാണ് വിദഗ്ദ്ധമതം.

[[Category:ചലച്ചിത്ര കവാടം|]]