കയാക്കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kayakers off the coast of Raspberry Island (Alaska)
Kayaking in whitewater rapids
Kayakers on the River Thames near Canary Wharf, London

കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകൾ വെള്ളത്തിനു മുകളിലൂടെ തുഴഞ്ഞുള്ള മത്സരമാണ് കയാക്കിങ്.[1] ഇതിന് കാനോയിംഗിനോട് സാമ്യമുണ്ട്. കേരളത്തിൽ 2013 മുതൽ മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിങ് എന്നപേരിൽ കയാക്കിങ് ചാംപ്യൻഷിപ്പ് നടന്നുവരുന്നു.

ചരിത്രം[തിരുത്തുക]

വടക്കൻ ആർട്ടിക് പ്രദേശങ്ങളിലെ എസ്‌കിമോകളാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കയാക്കുകൾ നിർമിച്ചത്. കയാക്കിന്റെ ഫ്രെയിം നിർമ്മിക്കാൻ അവർ തടിയും ചിലപ്പോൾ തിമിംഗിലത്തിന്റെ അസ്ഥികൂടവും ഉപയോഗിച്ചു. വേട്ടയാടലിനും മീൻപിടുത്തത്തിനുമായിരുന്നു അവർ കയാക്ക് നിർമിച്ചത്. എസ്‌കിമോകളുടെ ഭാഷയിൽ കയാക്ക് എന്ന വാക്കിന്റെ അർത്ഥം "വേട്ടക്കാരന്റെ ബോട്ട്" എന്നാണ്.[2] 1950 കളിൽ ഫൈബർഗ്ലാസ് കയാക്കുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. പിന്നീട് പി.വി.സി രൂപത്തിലുള്ള കയാക്കുകൾ പ്രചാരത്തിലായി. 1970 കളിൽ യു‌എസിൽ ഒരു മുഖ്യധാരാ ജനപ്രിയ കായിക ഇനമായി കയാക്കിംഗ് പുരോഗമിച്ചു. ഇപ്പോൾ, പത്തിലധികം വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഒളിമ്പിക്സിൽ നടത്തപ്പെടുന്നുണ്ട്. [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കയാക്കിങ്&oldid=3410073" എന്ന താളിൽനിന്ന് ശേഖരിച്ചത്