കമ്മീഷൻ ഓൺ സയന്റിഫിക് സൈൻസ് ഓഫ് ദി ഖുർആൻ ആൻഡ്‌ സുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്മീഷൻ ഓൺ സയന്റിഫിക് സൈൻസ് ഓഫ് ദി ഖുർആൻ ആൻഡ്‌ സുന്ന (ഖുർആനിലും സുന്നത്തിലും ശാസ്ത്രസൂചന-കമ്മീഷൻ)


എന്നത് ഷെയ്ഖ്‌ അബ്ദുൽ മജീദ്‌ അൽ-സിന്ദാനി, മുസ്ലിം വേൾഡ് ലീഗിൻറെ പിന്തുണയോടെ 1984-ൽ സൗദി അറേബ്യയിൽ സ്ഥാപിച്ച സംഘടന ആണ്. ഈ കമ്മീഷൻ 'ഇൻറർനാഷണൽ കമ്മീഷൻ' അല്ലെങ്കിൽ 'വേൾഡ് കമ്മീഷൻ ഓൺ സയന്റിഫിക് സൈൻസ് ഓഫ് ദി ഖുർആൻ ആൻഡ്‌ സുന്ന" എന്നും അറിയപ്പെടുന്നു. അബ്ദുല്ല അൽ-മുസ്‌ലി 2002-2003 (1423 ഹി ) വരെ ജനറൽ സെക്രട്ടറി ആയിരുന്നു.

ഇതിനു ശേഷം, അൽ-സിന്ദാനി മുസ്ലിം രാജ്യങ്ങളിലെ പാശ്ചാത്യ ശക്തികളുടെ ഇടപെടലുകൾക്കെതിരെ വന്ന ഒരു അറിയപ്പെട്ട നേതാവായി കണക്കാക്കപ്പെടുന്നു. അമേരിക്കൻ ധനകാര്യ വകുപ്പ് അദ്ദേഹത്തെ ഒസാമ ബിൻ ലാദൻറെ ആത്മീയ ഉപദേഷ്ടാക്കളിൽ പെട്ട ഒരാളായ 'പ്രത്യേകം നിയമിതനായ അന്താരാഷ്ട്ര തീവ്രവാദി' എന്നും ഐക്യരാഷ്ട്ര സഭ 1267 കമ്മിറ്റിയുടെ അൽ-ഖായിദയിൽ അംഗത്വമോ ബന്ധമോ ഉള്ള ആളുകളുടെ പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്നു.

ഉദ്ദേശ്യങ്ങളും പ്രവർത്തനങ്ങളും


കമ്മീഷൻ തങ്ങളുടെ ലക്‌ഷ്യം 'ഖുർആനിലെയും സുന്നതിലെയും ശാസ്ത്രദൃഷ്ടാന്തങ്ങളെ കാണിക്കുക, പരിശോധിക്കുക, പ്രസിദ്ധീകരിക്കുക എന്ന് പ്രഖ്യാപിക്കുന്നു- ഇത് "ഖുർആൻ ബിഗ്‌-ബാംഗ് തിയറിയും, ബഹിരാകാശ സഞ്ചാരത്തെയും പോലുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ മുമ്പേ പ്രവചിച്ചു" എന്ന വാദത്തെ അഥവാ ബുക്കായിലിസത്തെ തെളിയിക്കാനുള്ള ശ്രമമായും കണക്കാക്കപ്പെടുന്നു.

2006-ൽ കമ്മീഷൻ എട്ടാമത് 'ഖുർആനിലും സുന്നത്തിലും ശാസ്ത്രസൂചനകൾ' എന്ന അന്താരാഷ്ട്രയോഗം നടത്തി. ആദ്യത്തെ ഇത്തരം യോഗം 1987-ൽ പാകിസ്താൻ സർക്കാർ ഏതാണ്ട് രണ്ടു മില്ല്യൻ ഡോളർ ചെലവാക്കിയ "ഇരുനൂറോളം ലോകത്തുടനീളമുള്ള മുസ്ലിം പ്രതിനിധികളുടേ" തായിരുന്നു. എഴാമാത്തെ, ദുബായിൽ നടന്നതിൽ "നൂറ്റമ്പതിലധികം ശാസ്ത്രജ്ഞരും ഗവേഷകരും " ഉള്ളതായിരുന്നു കുവൈറ്റിൽ നടന്ന എട്ടാമാത്തെതിൽ ശ്രദ്ധേയമായത്, എയിഡ്സ് രോഗത്തിന് ശമനമായി "പ്രവാചക ചര്യയിൽ മറ്റു പല രോഗങ്ങൾക്ക് മരുന്നായി വിധിക്കപ്പെട്ട പച്ചിലസത്തിൻറെ " ഉപയോഗസാധ്യതയെ പറ്റിയുള്ള അറിയിപ്പായിരുന്നു വിവാദങ്ങൾ


ഈ കമ്മീഷനെ പറ്റിയുള്ള ഒരു വിമർശനം- ഖുർആനിക ശാസ്ത്രാത്ഭുതങ്ങൾ "വളരെ സുവ്യക്തവും സ്വാഭാവികവും" പിന്നെ " വിവിധ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം പ്രമുഖ അമുസ്ലിം ശാസ്ത്രജ്ഞർ അത് സാക്ഷ്യപ്പെടുതിയിട്ടുണ്ടെന്നതും " തെളിയിക്കാനുള്ള ആവേശത്തിനിടെ കമ്മീഷൻ ഇത്തരം അമുസ്ലിം പണ്ഡിതന്മാരുടെ തെറ്റിദ്ധരിപ്പിക്കുന്നതും , സന്ദർഭത്തിൽ നിന്ന് അടർത്തിയെടുതതുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചു -എന്നതാണ്. 1984-ൽ, കമ്മീഷൻ അംഗം മുസ്തഫാ അബ്ദുൽ ബാസിത് അഹമദ് അമേരിക്കയിലെ അമുസ്ലിം ശാസ്ത്രജ്ഞരെ ഖുർആനിലെ അത്ഭുത ദൃഷ്ടാന്തങ്ങളെ വിലയിരുത്താനായി വിളിക്കാൻ പോവുകയുണ്ടായി. പക്ഷെ, 2002-ൽ അമേരിക്കൻ പത്രമായ 'വാൾ സ്ട്രീറ്റ് ജേർണലിൻറെ' ലേഖനത്തിൽ പല അമുസ്ലിം ശാസ്ത്രജ്ഞരും കമ്മീഷൻ അവരുടെ പ്രസ്താവനകൾ കിട്ടാനായി പ്രത്യേകിച്ച് വളരെയധികം പ്രചരിപ്പിച്ച ഷെയ്ഖ്‌ അബ്ദുൽ മജീദ്‌ സന്ദാനിയുമായുള്ള കൂടിക്കാഴ്ചകളും , 'തീർത്തും നിഷ്പക്ഷം' എന്ന വാഗ്ദാനങ്ങളും പോലെയുള്ള പല സംശയകരമായ നടപടികളെപ്പറ്റി വിവരിച്ചു.

ശാസ്ത്രജ്ഞരെ കമീഷൻ കോൺഫറസുകളിൽ എത്തിക്കാനായി അവർക്കും ഭാര്യമാർക്കും ഫസ്റ്റ് ക്ലാസ്സ് വിമാന ടിക്കറ്റും, മികച്ച ഹോട്ടലുകളിൽ മുറികളും, ആയിരം ഡോളർ പ്രതിഫലമല്ലാത്ത തുകയും, മുസ്ലിം നേതാക്കളുമായി വൻ ഡിന്നരുകളും - ഉദാഹരണത്തിന്, പാകിസ്താനി പ്രസിഡണ്ട് മുഹമ്മദ്‌ സിയാ-ഉൽ-ഹഖുമായി -അദ്ദേഹം വിമാനാപകടത്തിൽ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പായി -ഇസ്ലാമാബാദിൽ കൊട്ടാരസദ്യയും മറ്റും നൽകി. അഹമദ് ഒരു ശാസ്ത്രജ്ഞന് ഒരു ക്രിസ്റ്റൽ ക്ലോക്കും നൽകി.


സമുദ്രശാസ്ത്രജ്ഞൻ വില്ല്യം ഹേ ഇത്തരം അഭിമുഖങ്ങളിൽ 'കെണിയിൽ' വീഴ്ത്തപ്പെട്ടിട്ടുണ്ടെന്നു പരാതിപ്പെട്ടു; അതേസമയം, ഭ്രൂണശാസ്ത്രജ്ഞൻ ജെറാൾഡ് ഗോരിന്ജെർ ശാസ്ത്രജ്ഞരും യോഗസംഘാടകരും തമ്മിൽ 'പരസ്പര ധാരണ' ഉണ്ടായിരുന്നുവെന്നു വാദിച്ചു. മെയിൻസ് സർവകലാശാലയിലെ റിട്ടയർഡ് ഭൂമിശാസ്ത്രജ്ഞൻ ആൽഫ്രെഡ്‌ ക്രോനെർക്ക് അദ്ദേഹം കോൺഫറൻസിൽ നടത്തിയ 'സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത'പരാമർശങ്ങളെ പറ്റി വിശദീകരിക്കാൻ ഒരു പൊതുവായ ഇമെയിൽ മറുപടി തന്നെ ഉണ്ട്- ഇതിൽ , ഒരു യോഗത്തിൽ പറയപ്പെട്ട മുസ്ലിം മാപ്പുസാക്ഷിവാദക്കാരാൽ ഉപയോഗിക്കപ്പെടുന്ന , പ്രസ്താവനയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആൽഫ്രെഡ്‌ ക്രോനെർ, വില്ല്യം ഹേ, ആലിസൺ (പീറ്റ്) പാമർ, പ്രൊഫ. ടോം ആംസ്ട്രോങ്ങ്‌ എന്നിവർ എന്തെല്ലാം യഥാർത്ഥത്തിൽ നടന്നു, എങ്ങനെ അവരുടെ അവരുടെ പരാമർശങ്ങൾ വെട്ടിമുറിക്കപ്പെട്ടു എന്നതെല്ലാം വീണ്ടും ചില അഭിമുഖങ്ങളിലൂടെ ലഭ്യമായിട്ടുണ്ട്. 'ദി റാഷ്നലൈസർ' നടത്തിയ ഈ അഭിമുഖങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.

പ്രമാണം:Wikipedia
Commission on Scientific Signs in the Quran and Sunnah