കപടഫലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്ന് ഫലം പോലെയാവുന്നു. ഇവയാണ് കപടഫലങ്ങൾ .

ഉദാഹരണങ്ങൾ[തിരുത്തുക]

  • കശുമാങ്ങ - പൂഞെട്ട് വളർന്നത്.
  • ആപ്പിൾ, സഫർജൽ - പുഷ്പാസനം വളർന്നത്.

കപടഫലങ്ങളുടെ പ്രാധാന്യം[തിരുത്തുക]

കപടഫലങ്ങൾ വിത്തുവിതരണത്തെ സഹായിക്കുന്നു. പക്ഷികൾ പോലുള്ള ജീവികൾ കപടഫലങ്ങൾ കൊണ്ടു പോയി ഫലങ്ങൾ ഭക്ഷിച്ചതിനുശേഷം വിത്ത് യഥാർത്ഥ ഫലത്തോടൊപ്പം ഉപേക്ഷിക്കുന്നു. അങ്ങനെ വിത്തുവിതരണം നടക്കുന്നു.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കപടഫലങ്ങൾ&oldid=3942240" എന്ന താളിൽനിന്ന് ശേഖരിച്ചത്