കടങ്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ. (ഇംഗ്ലീഷ്: Riddle). അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരമുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. അഴിപ്പാൻകഥ, തോൽക്കഥ, എന്നീ പേരുകളൂം ഉണ്ട്.

മലയാളത്തിൽ കടങ്കഥകൾക്ക് കുട്ടികളുടെ ഇടയിൽ വൻ പ്രചാരം നൽകിയത് കുട്ടികളുടെ ഇടയിൽ കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന കവി കുഞ്ഞുണ്ണി ആയിരുന്നു. കടങ്കഥകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സമാഹരണങ്ങളും കുഞ്ഞുണ്ണി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉദാഹരണമായി, "കിക്കിലുക്കും കിലുകിലുക്കും, ഉത്തരത്തിൽ ചത്തിരിക്കും" എന്ന കടങ്കഥയുടെ ഉത്തരം "താക്കോൽക്കൂട്ടം" എന്നാണ്.

ആനകേറാമല, ആളുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി എന്ന കടങ്കഥയുടെ ഉത്തരം നക്ഷത്രങ്ങൾ എന്നാണ്. "കാള കിടക്കും കയറോടും" ഉത്തരം=മത്തൻവള്ളി ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽകും കുതിര. ഉത്തരം = ചെരുപ്പ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കടങ്കഥകൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=കടങ്കഥ&oldid=1697455" എന്ന താളിൽനിന്നു ശേഖരിച്ചത്