ഓർമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലാ ജന്തുക്കൾക്കും ബാഹ്യമായും ആന്തരികമായും ആയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സൂക്ഷിച്ചുവയ്ക്കുവാൻ കഴിയും. ഇങ്ങനെ വിവരങ്ങൾ സൂക്ഷിച്ചശേഷം ആവശ്യാനുസരണം ബോധതലത്തിലേയ്ക്ക വിജ്ഞാനത്തെ ആനയിക്കാനുള്ള കഴിവാണ് ഓർമ്മ. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് ഓർമ്മ. ലഭ്യമായ വിവരത്തെ ഇന്ദ്രിയാനുഭവത്തിന്റെ രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.
ഉള്ളടക്കം |
ഓർമ്മവയ്ക്കലിലെ ഘട്ടങ്ങൾ [തിരുത്തുക]
- എൻകോഡിംഗ്: ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യമസ്തിഷ്കത്തിനനുരൂപമായ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്.
- ശേഖരണം: നവീകരിക്കപ്പെട്ട രാസവിവരത്തെ സ്ഥിരമായോ താത്കാലികമായോ ശേഖരിച്ചു വയ്ക്കുക വഴി പിന്നീട് ഓർമ്മിക്കുവാൻ സഹായിക്കും.
- റിട്രീവൽ: ശേഖരിക്കപ്പെട്ട വിവരത്തെ ഓർമ്മയിലെത്തിക്കുന്ന പ്രക്രിയ.
വിവിധതരം ഓർമ്മകൾ [തിരുത്തുക]
ഓർമ്മകളെ പല തരത്തിൽ തരംതിരിക്കാം.[1]
സംവേദ ഓർമ്മ [തിരുത്തുക]
താൽക്കാലിക ഓർമ്മ [തിരുത്തുക]
സ്ഥിരഓർമ്മ [തിരുത്തുക]
ഡിക്ലറേറ്റീവ് ഓർമ്മയും പ്രോസീഡുറൽ ഓർമ്മയും [തിരുത്തുക]
എപ്പിസോഡിക് ആയതും സെമാന്റിക്കായതും [തിരുത്തുക]
റിട്രോസ്പെക്ടീവ് ആയതും പ്രോസ്പെക്ടീവായതും [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ www.human-memory.net/types.html