2004 നവംബർ മുതൽ 2005 ജനുവരി വരെ ഉക്രൈനിൽ നടന്ന രാഷ്ട്രീയ സമരപരമ്പരെയാണ് ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്നത്. (Ukrainian: Помаранчева революція, Pomarancheva revolyutsiya) 2004 ൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വമ്പിച്ച അഴിമതിയും തിരഞ്ഞെടുപ്പ് അട്ടിമറിയും നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്.ആയിരക്കണക്കാനുളുകൾ ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.[7] ജനാധിപത്യ സ്ഥാപനത്തിനായി ദേശീയ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ സിവിൽ നിസ്സഹകരണ സമരമായും പൊതുപണിമുടക്കുകളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.