ഓത്തുപള്ളി
കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകി വന്നിരുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. മതപഠനശാലകളായ മദ്രസകളിൽ വെച്ചായിരുന്നു പഠനം നടത്തിയിരുന്നത്. മതപഠനത്തിന് തന്നെയായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അതോടൊപ്പം കണക്ക്, മലയാളം, എന്നിവയും നൽകിയിരുന്നു. മലബാറിലെ ഭൂരിപക്ഷ സ്കൂളുകളും[1] ഇത്തരം ഓത്തുപള്ളികൾ സ്കൂളുകളായി അംഗീകരിച്ച് സർക്കാർ ഗ്രാന്റ് നൽകിയതാണ്. പിന്നീട് പല പ്രൈമറി സ്കൂളുകളും സ്വമേധയാ സർക്കാറിന് വിട്ടു കൊടുത്ത് ഗവൺമെന്റ് സ്കൂളുകളായി. ഇപ്പോൾ ഹയർസെകൻഡറി വരെ ഉയർത്തിയ പല സ്കൂളുകളുടെയും ചരിത്രം[2] പരിശോധിച്ചാൽ അവയുടെ ഉത്ഭവം ഓത്തുപള്ളികളായി പ്രദേശത്തെ പണ്ഡിതൻമാരായ അക്കാലത്ത് മൊല്ലമാർ എന്ന് അറിയപ്പെട്ടിരുന്നവർ സ്ഥാപിച്ചതാണെന്ന് കാണാനാകും.
മൊല്ലമാർ[തിരുത്തുക]
മൊല്ലമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പണ്ഡിതൻമാരായിരുന്നു ഓത്തുപള്ളികളിൽ അധ്യാപനം നടത്തിയിരുന്നത്.
വിദ്യാഭ്യാസ രീതി[തിരുത്തുക]
മതപഠനത്തോടൊപ്പം ചെറിയ തോതിലുള്ള ഭൗതിക വിദ്യാഭ്യാസം നൽകാൻ മൊല്ലമാർ ശ്രമിച്ചിരുന്നു. അറബിമലയാളത്തിലായിരുന്നു പഠിപ്പിച്ചിരുന്നത്.
ധനസമാഹരണം[തിരുത്തുക]
നാട്ടുകാരിൽ നിന്നും പിരിവെടുത്ത്
പ്രമുഖ ഓത്തുപള്ളിക്കൂടങ്ങൾ[തിരുത്തുക]
കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പല ഓത്തുപള്ളികളുമാണ് പ്രൈമറി സ്കൂളുകളായും പിന്നീട് ഹയർസെകൻഡറി സ്കൂളുകളായും ഉയർത്തപ്പെട്ടത്.
ഓത്തുപള്ളി ഗാനങ്ങളിൽ[തിരുത്തുക]
ഓത്തുപള്ളിയിലന്ന് നമ്മള് പോയിരുന്ന കാലം .................
പ്രമുഖരുടെ ഓർമങ്ങളിൽ[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- ↑ https://schoolwiki.in
- ↑ മലബാറിലെ സ്കൂൾ ചരിത്രങ്ങൾ