ഓട്ടിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടിസം
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Autism-stacking-cans 2nd edit.jpg
Repetitively stacking or lining up objects is a behavior occasionally associated with individuals with autism.
ICD-10 F84.0
ICD-9 299.00
OMIM 209850
അസുഖങ്ങളുടെ പട്ടിക 1142
മരുന്നുകൾ 001526
ഇ-മരുന്നുകൾ med/3202  ped/180
MeSH D001321

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം[1]. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനു പിന്നിൽ ജനിതക കാരണങ്ങളാണ്. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 1000 ത്തിൽ 2 പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.

ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. ചാൾസ് ഡാർവിൻ പോലുള്ള പ്രമുഖരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു[2]. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളിൽ കാണാറുണ്ട്.

..1990 കളിൽ 10000 തന് 5 എന്നാ നിലയിൽ കാണപ്പെട്ട ഈ അവസ്ഥ ഇന്നിപ്പോൾ 110 നു ഐ എന്നാ നിലയിൽ ആയിരിക്കുന്നു സമീപകാലത്ത് ആണ് നാം ഇതിനെപ്പറ്റി ഇത്രയും അവബോധം ഉണ്ടായതു

ലക്ഷണങ്ങൾ[തിരുത്തുക]

  • കൂട്ടത്തിൽ ചേരാനുള്ള വിമുഖത
  • സംഗീതവുമായി ബന്ധപ്പെട്ട് കാണിക്കുന്ന അസാമാന്യ ഓർമ്മ ശക്തി
  • കളിപ്പാട്ടങ്ങൾ നേർ രേഖയിലും മറ്റും ചേർത്തു വയ്ക്കാനുള്ള പ്രവണത
  • കറങ്ങുന്ന വസ്തുകളോടുള്ള അമിത താത്പര്യം
  • തന്നോടു ചോദിക്കുന്ന ചോദ്യങ്ങൾ ആവർത്തിക്കുന്ന സ്വഭാവം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Autism എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

"http://ml.wikipedia.org/w/index.php?title=ഓട്ടിസം&oldid=1959005" എന്ന താളിൽനിന്നു ശേഖരിച്ചത്