ഒഴിമുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഴിമുറി
പോസ്റ്റർ
സംവിധാനം മധുപാൽ
നിർമ്മാണം പി.എൻ. വേണുഗോപാൽ
രചന ബി. ജയമോഹൻ
അഭിനേതാക്കൾ
സംഗീതം ബിജിബാൽ
ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസംയോജനം വി. സാജൻ
സ്റ്റുഡിയോ പി.എൻ.വി. അസ്സോസിയേറ്റ്സ്
വിതരണം ആൻ മെഗാ മീഡിയ
റിലീസിങ് തീയതി 2012 സെപ്റ്റംബർ 7
സമയദൈർഘ്യം 137 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
Wiktionary-logo-ml.svg
ഒഴിമുറി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മധുപാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒഴിമുറി. ലാൽ, ആസിഫ് അലി, ഭാവന, മല്ലിക, ശ്വേത മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബി. ജയമോഹൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്[1]. 2012-ൽ മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പല മാദ്ധ്യമങ്ങളും വിലയിരുത്തി.[2][3] മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു[4].

തമിഴ് എഴുത്തുകാരൻ ജയമോഹൻ നോട്ടങ്ങൾ എന്ന പേരിൽ ഭാഷാപോഷിണിയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ നിന്നും വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുമാണ് മധുപാൽ ചിത്രത്തിനായുള്ള കഥ കണ്ടെത്തിയത്[5]. 30 മുതൽ 40 വരെ വർഷങ്ങളിലായി[അവലംബം ആവശ്യമാണ്] നടക്കുന്ന കഥയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 67 പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "വാക്കിനുള്ളിലെ"   യാസിൻ നിസാർ മുബാറക്ക്, സൗമ്യ 3:36
2. "വഞ്ചീശപാലൻ"   ബിജിബാൽ, വിവേക്, അനുരാധ ശ്രീറാം, എലിസബത്ത് രാജു, ജയശ്രീ രാജീവ് 3:31
3. "ഏതയ്യാ ഗതി" (ഗാനരചന: കോടീശ്വര അയ്യർ) കെ.ജെ. ചക്രപാണി 3:56

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 762. 2012 ഒക്ടോബർ 01. ശേഖരിച്ചത് 2013 മെയ് 14. 
  2. http://marunadanmalayali.com/index.php?page=newsDetail&id=6388
  3. "നാഞ്ചിനാടിന്റെ ജീവിതഗാഥ" (ഭാഷ: മലയാളം). മലയാളം വാരിക. 24 ആഗസ്റ്റ് 2012. ശേഖരിച്ചത് 10 ഫെബ്രുവരി 2013. 
  4. http://www.mathrubhumi.com/movies/malayalam/341777/
  5. അപരിചിത കഥ പറഞ്ഞ ഒഴിമുറിക്ക് പുരസ്കാരം , മനോരമ ഓൺലൈൻ, Story Dated: Friday, February 22, 2013 14:49 hrs IST

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഒഴിമുറി&oldid=1758931" എന്ന താളിൽനിന്നു ശേഖരിച്ചത്