ഐർ തടാകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു ലവണ ജലതടാകമാണ് ഐർ. പോർട്ട് അഗസ്റ്റയ്ക്ക് 56 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. ആഴം കുറഞ്ഞ ഈ തടാകത്തിന്റെ പരമാവധി നീളം : 200 കി.മീ.; വീതി: 50 കി.മീ.; വിസ്തീർണം : 5780 ച.കി.മീ. 1840-ൽ എഡ്‌വാർഡ് ജോൺ ഐർ ആണ് ഐർ തടാകം കണ്ടെത്തിയത്.
സ്പെൻസർ ഉൾക്കടലിനു വടക്കായാണ് ഐർ തടാകം സ്ഥിതിചെയ്യുന്നത്. . വർഷത്തിൽ 200 മി.മീ. -നു താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശത്തിലായതിനാൽ ഉപ്പുരസമുള്ള ജലം നിറഞ്ഞ ചതുപ്പുനിലംപോലെയാണ് ഐർ തടാകം മിക്കപ്പോഴും കാണപ്പെടുന്നത്. ആഗമന-ബഹിർഗമന അരുവികളുടെ അഭാവം ഈ തടാകത്തിന്റെ പ്രത്യേകതയാണ്.