ഐസോമെര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസതന്ത്രത്തില്‍, ഒരേ തന്മാത്രാവാക്യമുള്ളതും വ്യത്യസ്ഥ ഘടനാവാക്യവുമുള്ള സംയുക്തങ്ങളെ ഐസോമെറുകള്‍ എന്ന് വിളിക്കുന്നു. ഇവ കാണിക്കുന്ന പ്രതിഭാസമാണ് ഐസോമെറിസം. ഒരേ ഫങ്ഷണല്‍ ഗ്രൂപ്പുള്ള ഐസോമെറുകള്‍ മാത്രമേ സാധാരണായായി സമാനമായ രാസ, ഭൗതിക സ്വഭാവങ്ങള്‍ കാണിക്കാറുള്ളൂ. ഐസോമെറിസത്തെ പ്രധാനമായും ഘടനാ ഐസോമെറിസം, സ്റ്റീരിയോ ഐസോമെറിസം എന്നിങ്ങനെ രണ്ടായി വിഭാഗീകരിച്ചിരിക്കുന്നു.