ഏജ് ഓഫ് എംപയേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്‍സെമ്പിള്‍ സ്റ്റുഡിയോസ് നിര്‍മിച്ച് മൈക്രോസോഫ്റ്റ് ഗെയിംസ് സ്റ്റുഡിയോസ് പുറത്തിറക്കിയ കമ്പ്യൂട്ടര്‍ വീഡിയോ ഗെയിം പരമ്പരയാണ് ഏജ് ഓഫ് എംപയേഴ്സ്. 1997ലാണ് പരമ്പരയിലെ ആദ്യ കളിയായ ഏജ് ഓഫ് എംപയേഴ്സ് പുറത്തിറങ്ങിയത്. ഈ പരമ്പരയിലെ കളികളില്‍ ഉപയോക്താവ് ഒരു ജനവിഭാഗത്തെ വിവിധ കാലഘട്ടങ്ങളിലൂടെ നയിക്കുകയാണ് ചെയ്യുന്നത്, യുഗങ്ങളിലൂടെ മുന്നേറുന്നതോടൊപ്പം പുതിയ ആയുധങ്ങള്‍ ഉപകരണങ്ങള്‍ സൈനീക വ്യൂഹങ്ങള്‍ എന്നിവയില്‍ പുരോഗമിക്കുകയും ചെയ്യുന്നു. ഇതിലെ മുഖ്യ പതിപ്പുകള്‍ ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന റിയല്‍-ടൈം സ്ട്രാറ്റെജി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. കാംപെയിന്‍, റാന്റം മാപ് എന്നിങ്ങനെ രണ്ട് തരം കളിരീതികളാണ് ഇവയില്‍ പ്രധാനമായും ഉള്ളത്.

