എൻഡ്ഗെയിം (2009 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Endgame
പ്രമാണം:Endgame film.jpg
Theatrical release poster
സംവിധാനംPete Travis
നിർമ്മാണംHal Vogel
രചനPaula Milne
അഭിനേതാക്കൾWilliam Hurt
Chiwetel Ejiofor
Jonny Lee Miller
Mark Strong
സംഗീതംMartin Phipps
ഛായാഗ്രഹണംDavid Odd
ചിത്രസംയോജനംClive Barrett
Dominic Strevens
വിതരണംTarget Entertainment
റിലീസിങ് തീയതി
  • 18 ജനുവരി 2009 (2009-01-18) (Sundance)
രാജ്യംUnited Kingdom
ഭാഷEnglish
സമയദൈർഘ്യം101 minutes

2009 ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ചലച്ചിത്രമാണ് എൻഡ്ഗെയിം. പൌള മിൽനെയുടെ തിരക്കഥയിൽ പീറ്റെ ട്രാവിസ് ആണ് ഈ സിനിമ സംവിധാനം ചെയ്തതത്. റോബർട്ട് ഹാർവെ എഴുതിയ ദി ഫാൾ ഓഫ് അപ്പാർത്തീഡ് എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ സിനിമ നിർമ്മിച്ചത്. വില്യം ഹർട്ട് എന്ന നടനും ഡേബ്രേക്ക് പിക്ചേഴ്സും വാന്റേജ്പോയന്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ചിവെറ്റെൽ എജിയോഫോർ, ജോണി ലീ മില്ലർ, മാർക്ക് സ്ട്രോങ്ങ് എന്നിവർ ഈ ചിത്രത്തിൽ അഭിനേതാക്കളായി. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന്റെ അവസാന നാളുകളാണ് ഈ ചിത്രം നമുക്ക് കാട്ടിത്തരുന്നത്. ഇംഗ്ലണ്ടിലെ റീഡിങ്ങ്, ബെർക്ക്ഷെയർ കൂടാതെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൌൺ എന്നിവിടങ്ങളിൽ 2008 ന്റെ ആദ്യപകുതിയിൽ ചിത്രീകരണം നടത്തി. 2008 ഡിസംബറിലാണ് ചിത്രീകരണം അവസാനിച്ചത്.

18 ജനുവരി 2009 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രത്തിന്റെ ആദ്യ ലോകപ്രദർശനം നടന്നത്. ചാനൽ 4 ൽ 4 മെയ് 2009 ന് സംപ്രേഷണം നടത്തി. ടാർജറ്റ് എന്റർടെയിന്മെന്റ് ഗ്രൂപ്പ് വിതരണത്തിനെത്തിച്ച ആഗോള റിലീസും ഇതിനെത്തുടർന്ന് ഉണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]