എവരനി നിർണ്ണയിഞ്ചിരിരാ
ത്യാഗരാജസ്വാമികൾ ദേവാമൃതവർഷിണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരനി നിർണ്ണയിഞ്ചിരിരാ
വരികളും അർത്ഥവും[തിരുത്തുക]
വരികൾ | അർത്ഥം | |
---|---|---|
പല്ലവി | എവരനി നിർണ്ണയിഞ്ചിരിരാ നിന്നെട്‌ലാരാധിഞ്ചിരിരാ നരവരു |
മഹാന്മാരായ ആൾക്കാർ അങ്ങ് ആരാണെന്നും അങ്ങയെ ആരാധിക്കേണ്ടത് എങ്ങനെയെന്നുമാണ് മനസ്സിലാക്കിയിരിക്കുന്നത്? |
അനുപല്ലവി | ശിവുഡനോ മാധവുഡനോ കമല ഭവുഡനോ പര-ബ്രഹ്മമനോ നി |
ശിവനും വിഷ്ണുവും ബ്രഹ്മ്മാവും പരഹ്ബ്രഹ്മവുമൊക്കെ അങ്ങയെ ആരാധിക്കേണ്ടത് എങ്ങനെയെന്നുമാണ് മനസ്സിലാക്കിയിരിക്കുന്നത്? |
ചരണം | ശിവ മന്ത്രമുനകു മ ജീവമു മാധവ മന്ത്രമുനകു രാ ജീവമുയീ വിവരമു തെലിസിന ഘനുലകു മ്രൊക്കെദ വിതരണ ഗുണ ത്യാഗരാജ വിനുത |
ശിവമന്ത്രത്തിന് (ഓം നമശിവായ) മ ആണ് ജീവസ്വരം വിഷ്ണുമന്ത്രത്തിനാവട്ടെ (ഓം നമോ നാരായണായ) ര ആണ് ജീവൻ ഈ മഹത്തായ കാര്യങ്ങൾ മനസ്സിലാക്കിയവരെ ത്യാഗരാജൻ ആരാധിക്കുന്നു |
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ടി എം കൃഷ്ണയുടെ ആലാപനം