എലിനോർ ബൈൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിനോർ ബൈൺസ്
ജനനം1876 (1876)
ലഫായെറ്റ്, ഇന്ത്യാന
മരണംമേയ് 27, 1957(1957-05-27) (പ്രായം 80–81)
ദേശീയതഅമേരിക്കൻ
കലാലയംയൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി
തൊഴിൽഅഭിഭാഷക, സഫ്രജിസ്റ്റ്

എലിനോർ ബൈൺസ് (ജീവിതകാലം: 1876 - മെയ് 27, 1957) ഒരു അമേരിക്കൻ അഭിഭാഷയും, സമാധാനവാദിയും, ഫെമിനിസ്റ്റും, വിമൻസ് പീസ് സൊസൈറ്റിയുടെയും വിമൻസ് പീസ് യൂണിയന്റെയും സഹസ്ഥാപകയുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1876-ൽ ഇന്ത്യാനയിലെ ലഫായെറ്റ് നഗരത്തിൽ ജനിച്ച എലിനോർ ബൈൺസ്, ഇൻഡ്യാനപൊളിസിലെ[1] ഗേൾസ് ക്ലാസിക്കൽ സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേരുകയും 1900-ൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[2] ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്നാണ് അവർ നിയമ ബിരുദം നേടിയത്.[3]

ആക്ടിവിസം[തിരുത്തുക]

1910-കളിൽ ന്യൂയോർക്ക് നഗരത്തിലെ ഫെമിനിസ്റ്റ് സർക്കിളുകളിൽ ഹെറ്ററോഡോക്സി[4] എന്ന സംഘത്തിലെ അംഗമെന്ന നിലയിൽ സജീവമായിരുന്ന ബൈൺസ്, കൂടാതെ ഫിഫ്ത്ത് അവന്യൂവിൽ ആദ്യ വോട്ടവകാശ പരേഡ് ആസൂത്രണം ചെയ്യാൻ സഹായിച്ചു.[5]

അവലംബം[തിരുത്തുക]

  1. "Girls' Classical School Exercises," Indianapolis Journal (May 27, 1894): 8.
  2. University of Chicago, Alumni Council, Alumni Directory (1910): 101.
  3. Linda J. Lumsden, Inez: The Life and Times of Inez Milholland (Indiana University Press 2004): 65. ISBN 0253344182
  4. Nancy F. Cott, The Grounding of American Feminism (Yale University Press 1987): 38. ISBN 0300042280
  5. Linda J. Lumsden, Inez: The Life and Times of Inez Milholland (Indiana University Press 2004): 65. ISBN 0674006941
"https://ml.wikipedia.org/w/index.php?title=എലിനോർ_ബൈൺസ്&oldid=3900800" എന്ന താളിൽനിന്ന് ശേഖരിച്ചത്