എഡിത്ത് മിച്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഡിത്ത് മിച്ചൽ
ജനനം1948 (വയസ്സ് 75–76)
ജീവിതപങ്കാളി(കൾ)Delmar (m. 1968)
Academic background
EducationBSc., biochemistry, 1969, Tennessee State University
MD, VCU School of Medicine
Air War College
Academic work
Institutionsമിസോറി യൂണിവേഴ്സിറ്റി
തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി

എഡിത്ത് പീറ്റേഴ്സൺ മിച്ചൽ (ജനനം: 1948) അമേരിക്കൻ ഐക്യനാടുകളിലെ വ്യോമസേനയുടെ റിട്ടയേർഡ് ബ്രിഗേഡിയർ ജനറലും ഒരു ഓങ്കോളജിസ്റ്റുമാണ്. അവർ തോമസ് ജെഫേഴ്സൺ സർവ്വകലാശാലയിലെ മെഡിസിൻ ആൻഡ് മെഡിക്കൽ ഓങ്കോളജിയിലെ ക്ലിനിക്കൽ പ്രൊഫസറാണ്. 2015ൽ നാഷണൽ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടു.

ആദ്യകാല ജീവിതവും[തിരുത്തുക]

1948-ൽ ജനിച്ച മിച്ചൽ, അമേരിക്കൻ ഐക്യനാടുകളിലെ വംശീയ വേർതിരിവിന്റെ കാലത്ത് ടെന്നസിയിലെ ബ്രൗൺസ്‌വില്ലെയിലാണ് വളർന്നത്.[1] വെള്ളക്കാർക്കും കറുത്തവർക്കുമിടയിൽ വേർതിരിക്കപ്പെട്ട ആശുപത്രികൾ ഉൾപ്പെടെയുള്ള അക്കാലത്തെ വംശീയ വേർതിരിവുകൾ കാരണം, അവൾ വളർന്നപ്പോൾ കുടുംബത്തിന് ഗുണനിലവാരമുള്ള വൈദ്യസഹായം ലഭ്യമല്ലായിരുന്നു.[2] ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജൈവരസന്ത്രത്തിൽ സയൻസ് ബിരുദം നേടിയ ശേഷം, വിസിയു സ്കൂൾ ഓഫ് മെഡിസിനിലെ പഠനകാലത്ത് അമേരിക്കൻ ഐക്യനാടുകളിലെ വ്യോമസേനയിൽ ചേർന്ന മിച്ചൽ, അവിടെ ഹാജരാകുന്ന ഒരേയൊരു കറുത്ത വർഗ്ഗക്കാരിയായിരുന്നു.[3] പിന്നീട് മെഹാരി മെഡിക്കൽ കോളേജിൽ ഇന്റേണൽ മെഡിസിനിൽ ഇന്റേൺഷിപ്പും റെസിഡൻസിയും പൂർത്തിയാക്കിയ മിച്ചർ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ ഹെമറ്റോളജിസ്റ്റായി നിയമിക്കപ്പെട്ടു.[4] കലാലയ ജീവിതകാലത്ത്, മിച്ചൽ ആൽഫ കപ്പ ആൽഫയിൽ അംഗമായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. Burling, Stacy (September 18, 2015). "Medical society leader targets racial disparities in health care". Philadelphia Inquirer. Retrieved February 3, 2020.
  2. Jones, Ayana (October 30, 2018). "Dr. Edith P. Mitchell honored for addressing disparities as an oncologist, researcher". Philadelphia Tribune. Retrieved February 3, 2020.
  3. Eric T. Rosenthal (January 21, 2016). "Dedicating a Career to Diversity and Disparities". medpagetoday.com. Retrieved February 3, 2020.
  4. "BRIGADIER GENERAL EDITH P. MITCHELL". nationalguard.mil. Retrieved February 3, 2020.
  5. "Peterson-Mitchell, Edith". akapioneers.aka1908.com. Archived from the original on 2023-01-06. Retrieved February 4, 2020.
"https://ml.wikipedia.org/w/index.php?title=എഡിത്ത്_മിച്ചൽ&oldid=3923585" എന്ന താളിൽനിന്ന് ശേഖരിച്ചത്