ഉബോൽ രതന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ubol Ratana
ജനനം
Princess Ubol Ratana

(1951-04-05) 5 ഏപ്രിൽ 1951  (73 വയസ്സ്)
വിദ്യാഭ്യാസംMassachusetts Institute of Technology (SB)
University of California, Los Angeles (MPH)
ജീവിതപങ്കാളി(കൾ)
Peter Jensen
(m. 1972; div. 1998)
കുട്ടികൾPloypailin
Poom
Sirikitiya
മാതാപിതാക്ക(ൾ)Bhumibol Adulyadej (Father)
Sirikit (Mother)
ബന്ധുക്കൾVajiralongkorn (brother)

ഉബോൾ രതന രാജകുമാരി Princess Ubolratana (Thai: อุบลรัตน; rtgsrtgsUbonratUbonrat; Thai pronunciation: [ʔù.bon.rát]; born 5 April 1951 in Lausanne, Switzerland), അല്ലെങ്കിൽ ഉബോൾ രതന രാജകന്യ സിരിവദന ബറണവാദി Ubolratana Rajakanya Sirivadhana Barnavadi (Thai: อุบลรัตนราชกัญญา สิริวัฒนาพรรณวดี; rtgsrtgsUbonrat Ratchakanya Siriwatthana PhannawadiUbonrat Ratchakanya Siriwatthana Phannawadi), തായ്‌ലന്റിലെ രാജകുമാരിയും ഭൂമിബോൽ അതുല്യതേജ് രാജാവിന്റെയും രാജ്ഞിയായ സിരിക്കിത്തിന്റെയും ഏറ്റവും മുത്ത മകളുമാണ്. അവർ തന്റെ രാജസ്ഥാനം ത്യജിച്ചശേഷം തന്റെ ഭർത്താവായ പീറ്റർ ലാഡ്ഡ് ജെൻസെനോടൊപ്പാം അമേരിക്കയിൽ സ്ഥിരവാസമുറപ്പിക്കുകയുമുണ്ടായി. പക്ഷേ, 1998ൽ വിവാഹമോചനം നേടിയശേഷം തായ്‌ലന്റിലേയ്ക്കു തിരികെ വന്നു. തന്റെ വിവാഹമോചനശേഷം അവർ തായ‌് ലന്റിൽ 2001ൽ സ്ഥിരവാസമുറപ്പിച്ചു. രാജകീയമായ അനേകം ചടങ്ങുകളിൽ അവർ തന്റെ മടങ്ങിവരവിനുശേഷം പങ്കെടുത്തു. 

തായ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി അവർ അനേകം ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ടിരിക്കുന്നു. [1] തായ്‌ലന്റിൽ ഏറ്റവും കൂടുതൽ അംഗീകാരം നേടിയതും അവിടത്തെ മാദ്ധ്യമങ്ങൾ സപ്പോർട്ട് ചെയ്തതുമായ അവരുടെ പ്രധാന പ്രവർത്തനം, അവർ തുടങ്ങിയ റ്റു ബീ നംബർ വൺ ഫൗണ്ടേഷൻ പ്രവർത്തനമാണ്. 2007ൽ ആണിതവർ തുടങ്ങിയത്. സേ നോ റ്റു ഡ്രഗ്സ് (മയക്കുമരുന്നിനോടു വിടപറയുക) എന്ന തായ് യുവാക്കളെ മയക്കുമരുന്നിന്റെ വലയത്തിൽനിന്നും രക്ഷിക്കുക എന്ന തായിരുന്നു ഈ സംഘടനയുടെ ദൗത്യം. അവർ തായ് യുവജനങ്ങളെ ഇത്തരം പ്രവർത്തനങ്ങളിലേയ്ക്കു ആകർഷിക്കാനായി പോപ്പ് സംഗീതനിശകൾ സംഘടിപ്പിച്ചു. അതുപോലെ അനേകം തായ് ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും പങ്കെടുത്തു. [2]

മുൻകാലജീവിതം[തിരുത്തുക]

ഉബോൾ രതന രാജകന്യ തായ്‌ലന്റിലെ രാജകുമാരിയും ഭൂമിബോൽ അതുല്യതേജ് രാജാവിന്റെയും രാജ്ഞിയായ സിരിക്കിത്തിന്റെയും ഏറ്റവും മുത്ത മകളാണ്. 1951 ഏപ്രിൽ 5നു സ്വിറ്റ്സർലാന്റിൽ ല്യൂസെന്നെയിൽ ജനിച്ചു. അവർ തിരികെ തായ്‌ലന്റിലെത്തി അംഭോർൺസദൻ ത്രോൺ ഹാളിൽ താമസമാക്കി. അവരുടെ ആദ്യമാസ ജന്മദിനം (ഫ്രാ രാജ്ചഫിതി സൊംഫോത്ത് ദുയീൻ ലയെ ഖ്യീൻ ഫ്രാ (Phra Ratchaphithi Somphot Duean Lae Khuen Phra U; พระราชพิธีสมโภชเดือนและขึ้นพระอู่) രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജ് അവർക്ക് അവരുടെ സ്ഥാനപ്പേര് ആയ ഉബോൽ രതന രാജകന്യ സിരിവധന ബർണ്ണാവതി നൽകി. അവരുടെ പേര് അനെകം പൂർവ്വികരുടെ പേരിൽനിന്നും ഉരുത്തിരിഞ്ഞതാണ്:

  • ഉബോൾ രതന എന്ന നാമഭാഗം മാതാവുവഴിക്കുള്ള മുത്തശ്ശിയുടെ പേരിൽനിന്നും വന്നു.
  • സിരി എന്ന പേര് അവരുടെ മാതാവായ സിരികിത് രാജ്ഞിയിൽ നിന്നുമാണ് ലഭിച്ചത്.
  • വധാന എന്ന നാമം പിതാവു വഴിക്കുള്ള മുത്തശ്ശിയുടെ പേരായ രാജ്ഞി ശ്രീ സവരിന്ദിര (സവാങ് വധന) എന്നതിൽനിന്നും ഉത്ഭവിച്ചതാണ്.

അവർ ചെറുപ്പത്തിൽത്തന്നെ രാജകീയധർമ്മങ്ങളിൽ മുഴുകിയിരുന്നു. 

1967ൽ ബാങ്കൊക്കിൽ നടന്ന സൗത്ത് ഐസ്റ്റ് ഏഷ്യൻ ഗെയിംസിൽ രാജകുമാരി സെയിലിങ് ഇനത്തിൽ പങ്കെടുത്ത് സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ഉബോൾ രതന ചിറാലഡ സ്കൂളിൽ ആണ് തന്റെ പ്രാഥമികവിദ്യാഭ്യാസം മുതൽ സെക്കണ്ടറി വിദ്യാഭ്യാസം വരെ പഠിച്ചത്. തൃതീയ വിദ്യാഭ്യാസം അമേരിക്കൻ ഐക്യനാടുകളിൽ ആയിരുന്നു. മസാച്ച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ 1971ൽ ഗണിതപഠനം പൂർത്തിയാക്കിയ അവർ ലോസ് ഏഞ്ചലിസിലെ കാലിഫോർണിയ സർവ്വകലാശാലയിൽനിന്നും 1973ൽ മാസ്റ്റേഴ്സ് ഡിഗ്രി പാസായി.

മസാച്ച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ പീറ്റർ ലാഡ്ഡ് ജെസെനെ അവർ വിവാഹം കഴിച്ചു. 

വിവാഹവും കുടുംബവും[തിരുത്തുക]

1972 ജൂലൈ 25 നു തന്റെ രാജകീയസ്ഥാനങ്ങൾ ത്യജിച്ച് അമേരിക്കൻ ഐക്യനാടുകളില്പോയി ജെൻസെനെ വിവാഹം കഴിച്ച് 26 വർഷത്തോളം അവിടെ താമസമാക്കി. വിദേശിയായതിനാൽ അവരുടെ ഭർത്താവിനു യാതൊരുവിധ രാജകീയ പദവികളും അനുവദിച്ചുകിട്ടിയില്ല. വളരെ വളരെ വർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യപ്രശ്നങ്ങൾക്കൊടുവിൽ അവർ ഭർത്താവിൽനിന്നും 1998 വിവാഹമോചനം നേടി. 2001 വരെ ഉബോൾ രതനയും അവരുടെ കുട്ടികളും സാൻ ഡീഗോയിൽ താമസിച്ചു. തുടർന്ന് അവർ തായ്‌ലന്റിലേയ്ക്കു തിരിച്ചുവന്നു.

Royal cypher of Ubolratana Rajakanya
Royal cypher of Ubolratana Rajakanya

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ പുരസ്കാരങ്ങൾ[തിരുത്തുക]

Foreign honours[തിരുത്തുക]

  •  Spain: Knight Grand Cross with Collar of the Order of Isabella the Catholic[17][18]

അവലംബം[തിരുത്തുക]

  1. "'Princess Ubolratana Biography'". Retrieved 2017-07-04.
  2. "Thai Royal Family, Chapter 3". Retrieved 2017-07-04.
  3. "??" (PDF). Ratchakitcha.soc.go.th. Archived from the original (PDF) on 2016-03-04. Retrieved 2016-10-23.
  4. ":Photographic image". Bkk1.in.th. Archived from the original (JPG) on 2016-10-22. Retrieved 2016-10-23.
  5. upload.wikimedia.org, Princess Ubolratana as a young girl wearing the Grand Cordon with Chain set of the 'Order of the Royal House of Chakri' and also the King Bhumibol Medal Archived 2016-10-21 at the Wayback Machine.
  6. upload.wikimedia.org, Princess Ubolratana wearing the 'Order of the Royal House of Chakri' Grand Cordon and Chain as well as the Star and Grand Cordon badge of the 'Order of Chula Chom Klao' with the 'King Bhumibol Adulyadej Royal Medal'
  7. Princess Ubolratana wearing the 'Order of the Royal house of Chakri' Chain and the 'King Bhumibol Adulyadej Royal Medal', Static.wixstatic.com. Retrieved 2016-10-23
  8. ":Photographic image : Princess Ubolratana" (JPG). Upload.wikimedia.org. Retrieved 2016-10-23.
  9. "??" (PDF). Ratchakitcha.soc.go.th. Retrieved 2016-10-23.
  10. ":Photographic image". Sunset-city.com. Archived from the original (JPG) on 2016-05-26. Retrieved 2016-10-23.
  11. "??" (PDF). Ratchakitcha.soc.go.th. Archived from the original (PDF) on 2005-12-04. Retrieved 2016-10-23.
  12. ":Photographic image" (JPG). S-media-cache.ak0.oinimg.com. Retrieved 2016-10-23.
  13. "??" (PDF). Ratchakitcha.soc.go.th. Archived from the original (PDF) on 2014-04-13. Retrieved 2016-10-23.
  14. ratchakitcha.soc.go.th, Communicat of Princess Ubolratana's membership of the Ramkeerati decoration and Boy Scout citation medal
  15. "??" (PDF). Ratchakitcha.soc.go.th. Retrieved 2016-10-23.
  16. ":Photographic image" (JPG). 2.bp.blogspot.com. Retrieved 2016-10-23.
  17. ":Photographic image". Theroyalforums.com. Archived from the original (JPG) on 2015-12-08. Retrieved 2016-10-23.
  18. ":Photographic image". Theroyalforums.com. Archived from the original (JPG) on 2016-03-05. Retrieved 2016-10-23.
"https://ml.wikipedia.org/w/index.php?title=ഉബോൽ_രതന&oldid=4071908" എന്ന താളിൽനിന്ന് ശേഖരിച്ചത്